രാജ്യവ്യാപകമായി പണിമുടക്കുന്നു ബാങ്ക് ജീവനക്കാര്‍ പണിമുടക്കില്‍

രാജ്യത്തെ പൊതുമേഖല ബാങ്കുകളുടെ ലയനനീക്കത്തിൽ പ്രതിഷേധിച്ച് ഇന്ന് രാജ്യവ്യാപകമായി പണിമുടക്കുന്നു. പത്തുലക്ഷത്തോളം വരുന്ന ബാങ്ക് ജീവനക്കാരും ഓഫിസർമാരുമാണു പണിമുടക്കുന്നത്. ബാങ്ക് ഇടപാടുകളെയും സമര0 ബാധിക്കും. ബാങ്ക് യൂണിയൻ ഐക്യവേദിയുടെ നേതൃത്വത്തിലാണു പണിമുടക്ക് നടത്തുന്നത്.

പണിമുടക്ക് പൂർണമായിരിക്കുമെന്നും എല്ലാ പൊതുമേഖലാ ഷെഡ്യൂൾഡ് ബാങ്കുകളിലെ ജീവനക്കാരും ഓഫിസർമാരും പങ്കെടുക്കുമെന്നും യൂണിയൻ ഐക്യവേദി അവകാശപ്പെടുന്നു. കിട്ടാക്കടങ്ങൾ തിരിച്ചു പിടിക്കാൻ കേന്ദ്ര സർക്കാരും റിസർവ് ബാങ്കും നടപടികൾ സ്വീകരിക്കുന്നില്ല. ജനകീയ പൊതുമേഖല ബാങ്കുകളെ ക്ഷീണിപ്പിക്കുന്ന ലയനനീക്കം യഥാർഥ പ്രശ്നമായ കിട്ടാക്കടത്തിൽ നിന്നും വഴിതിരിച്ചുവിടാനുള്ള ശ്രമമാണെന്നും ബാങ്ക് ജീവനക്കാർ ആരോപിക്കുന്നു

ഇതേ സമയം പുതുതലമുറ സ്വകാര്യബാങ്കുകളിലെ ജീവനക്കാർ സമരം ചെയ്യുന്നില്ല. വിജയ ബാങ്കും ദേനാബാങ്കും ബാങ്ക് ഓഫ് ബറോഡയിൽ ലയിപ്പിക്കാനുള്ള നീക്കം ബാങ്കുകൾക്കും ഇടപാടുകാർക്കും ഒരുപോലെ ദോഷകരമാണെന്നാണു യൂണിയനുകളുടെ നിലപാടിൽ വ്യക്തമാക്കുന്നത്.

പണിമുടക്കുകൊണ്ടു സർക്കാരിന്‍റെ നിലപാടു മാറില്ല എന്നറിയാമെങ്കിലും പ്രശ്‌നത്തിന്‍റെയും പ്രതിഷേധത്തിന്‍റെയും തീവ്രത കേന്ദ്രസർക്കാരിന്‍റെ ശ്രദ്ധയിൽ പെടുത്താനാകുമെന്ന് യൂണിയനുകൾ കണക്കുകൂട്ടുന്നു എന്നാൽ തുടർച്ചയായ അഞ്ച് ദിവസം ബാങ്കുകൾ അടഞ്ഞുകിടക്കുന്നത് ജനജീവിതത്തെയും വ്യപാര മേഘലകളെയും വലിയ പ്രതിന്ധിയിൽ ആഴ്ത്തി.

Comments (0)
Add Comment