റിസർവ്വ് ബാങ്കിന്‍റെ പുതിയ വായ്പ നയപ്രഖ്യാപനം ഇന്ന്

റിസർവ്വ് ബാങ്കിന്‍റെ പുതിയ വായ്പ നയപ്രഖ്യാപനം ഇന്ന്. ജിഡിപി നിരക്ക് 4.5 ശതമാനത്തിന് താഴേക്ക് പോയതിനാൽ പലിശ നിരക്കിൽ ഇത്തവണയും കുറവ് വരുത്തിയേക്കാനാണ് സാധ്യത.

ജിഡിപിയിൽ ഇടിവുണ്ടായതോടെ റിപ്പോ നിരക്കുകൾ കുറച്ച് വിപണിയിൽ പണ ലഭ്യത ഉയർത്താനാകും റിസർവ് ബാങ്കിന്‍റെ ശ്രമം. നിലവിൽ 5.15 ശതമാനമാണ് റിപ്പോ നിരക്ക്. വാണിജ്യ ബാങ്കുകൾ ആർബിഐയിൽ നിന്നും എടുക്കുന്ന വായ്പക്ക് നൽകുന്ന പലിശയായ റീപോ നിരക്കിൽ കാൽ ശതമാനത്തിന്‍റെ കുറവ് ഉണ്ടായേക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ നിഗമനം. ഈ വർഷം റിപ്പോ നിരക്കിൽ 1.35 ശതമാനത്തിന്‍റെ കുറവാണ് വരുത്തിയത്. കഴിഞ്ഞ അഞ്ച് തവണയും പലിശ നിരക്കിൽ ആർ ബി ഐ കുറവ് വരുത്തിയിരുന്നു.

ആർബിഐ ഗവർണർ ശക്തി കാന്ത് ദാസിന്‍റെ അധ്യക്ഷതയിൽ മുന്ന് ദിവസമായി ചേരുന്ന പണനയ അവലോകനയോഗത്തിന് ശേഷമാണ് പ്രഖ്യാപനം. രാജ്യത്ത് മിക്ക ഉപഭോഗ വസ്തുക്കൾക്കും വൻ വിലക്കയറ്റം ഉണ്ടാകുന്ന സാഹചര്യത്തിൽ വിപണിയിൽ പണ ലഭ്യത ഉയർത്തുക ലക്ഷ്യമിട്ടാണ് റിപ്പോ നിരക്കിൽ റിസർവ് ബാങ്ക് കുറവ് വരുത്തുന്നത്.

https://www.youtube.com/watch?v=-G27_qomS9k

Reserve Bank of India (RBI)
Comments (0)
Add Comment