കേരളത്തിൽ മറൈൻ സർവകലാശാല വേണം: എൻ.കെ. പ്രേമചന്ദ്രൻ എംപി

Thursday, December 7, 2023

 

ന്യൂഡൽഹി: തീരദേശ സംസ്ഥാനമായ കേരളത്തിൽ കേന്ദ്ര മറൈൻ സർവകലാശാല സ്ഥാപിക്കണമെന്ന് എൻ.കെ. പ്രേമചന്ദ്രൻ എംപി ലോക്സഭയിൽ ആവശ്യപ്പെട്ടു. പട്ടിക വർഗ വിഭാഗത്തിന് മാത്രമായി തെലങ്കാന സംസ്ഥാനത്ത് ആരംഭിക്കുന്ന സർവകലാശാലയ്ക്ക് സമാനമായി തീരദേശ മത്സ്യത്തൊഴിലാളികൾക്കായി മറൈൻ സർവകലാശാല ഉണ്ടാകണം. ആദിവാസി ഗോത്ര വിഭാഗങ്ങളെ പോലെ പർശ്വവത്ക്കരിക്കപ്പെട്ട ജനതയാണ് ദുരിതമനുഭവിക്കുന്ന തീരദേശ തൊഴിലാളികൾ. ഗുണനിലവാരമുള്ള ഉന്നതവിദ്യാഭ്യാസം മത്സ്യത്തൊഴിലാളികൾക്ക് ഉറപ്പു വരുത്താൻ സർവകലാശാല സഹായകരമാകുമെന്നും കേന്ദ്ര സർവകലാശാല ഭേദഗതി ബില്ലിന്‍റെ ചർച്ചയിൽ പങ്കെടുത്തുകൊണ്ട് എംപി പറഞ്ഞു.