പെന്‍ഷനെ ആശ്രയിച്ചു ജീവിക്കുന്നവരോടുള്ള വെല്ലുവിളി; ബജറ്റില്‍ പ്രതികരിച്ച് മറിയക്കുട്ടി

Jaihind Webdesk
Monday, February 5, 2024

 

ഇടുക്കി: സംസ്ഥാന ബജറ്റിനെതിരെ വിമര്‍ശനവുമായി പെന്‍ഷന്‍ വൈകിയതിനെ തുടര്‍ന്ന് തെരുവില്‍ ഭിക്ഷ യാചിച്ച് പ്രതിഷേധിച്ച മറിയക്കുട്ടി. ക്ഷേമ പെന്‍ഷന്‍ 2000 രൂപയെങ്കിലുമാക്കണമെന്നാണ് മറിയക്കുട്ടിയുടെ ആവശ്യം. ഇത്തവണത്തെ ബജറ്റിലും സര്‍ക്കാര്‍ അതിന് വേണ്ടി ശ്രമിച്ചില്ലെന്നും ക്ഷേമപെന്‍ഷന്‍ കൂട്ടാത്തത് ഇതിനെ ആശ്രയിച്ച് കഴിയുന്നവരോടുള്ള വെല്ലുവിളിയാണെന്നും മറിയക്കുട്ടി പറഞ്ഞു. പെൻഷൻ തുക ഉയർത്തില്ലെന്നും അതേസമയം പെൻഷൻ കുടിശിക തീർക്കാൻ നടപടിയുണ്ടാക്കും എന്നുമുള്ള ധനമന്ത്രി കെ.എൻ. ബാല​ഗോപാലിന്‍റെ വാക്കുകൾ എങ്ങനെ വിശ്വസിക്കുമെന്നും മറിയക്കുട്ടി ചോദിച്ചു.