സതീശൻ പാച്ചേനി നയിക്കുന്ന സഹനസമര പദയാത്ര കണ്ണൂരിൽ പര്യടനം തുടരുന്നു

Jaihind News Bureau
Thursday, February 13, 2020

കണ്ണൂർ ഡി സി സി പ്രസിഡന്‍റ് സതീശൻ പാച്ചേനി നയിക്കുന്ന സഹനസമര പദയാത്ര കണ്ണൂർ ജില്ലയിൽ പര്യടനം തുടരുകയാണ്. പദയാത്രയുടെ പതിനാലാം ദിനമായ ഇന്ന് മാടായി ബ്ലോക്കിലെ കണ്ടോന്താറിൽ നിന്നാണ് ഇന്നത്തെ പര്യടനം ആരംഭിച്ചത്. മുൻ എംഎൽഎ കെ.പി കുഞ്ഞിക്കണ്ണൻ ജാഥയുടെ ഇന്നത്തെ പര്യടനം ഉദ്ഘാടനം ചെയ്തു. നൂറു കണക്കിന് ആളുകളാണ് ജാഥയിൽ പങ്കാളികളാവുന്നത്.  മാടായി ബ്ലോക്കിൽ പര്യടനം നടത്തിയ ജാഥയെ മുസ് ലീഗ് പ്രവർത്തകർ പ്രവർത്തകർ ഉൾപ്പടെ വരവേറ്റു. പദയാത്ര ഈ മാസം 24 ന് കണ്ണൂരിൽ സമാപിക്കും.