സൂപ്പർ താരം ക്രിസ്റ്റ്യാനോയ്ക്ക് പിന്നാലെ റയാൽ മാഡ്രിഡ് വിടാനോരുങ്ങി മാഴ്സലോ. റയൽ മാഡ്രിഡിനോട് വിട ചൊല്ലി ബ്രസീൽ താരം യുവന്‍റസിലേക്ക് ചേക്കേറാൻ ഒരുങ്ങുന്നതായി ഇറ്റാലിയൻ പത്രം റിപ്പോർട്ട് ചെയ്തു.
പോർച്ചുഗൽ നായകനും മുൻ റയാൽ മാഡ്രിഡ് താരവുമായ ക്രിസ്റ്റ്യാനോ റൊണാൾഡോ ഈ സീസണിലാണ് മാഡ്രിഡ് വിട്ട് ഇറ്റാലിയൻ ചാംപ്യൻമാരായ യുവന്‍റസിലേക്ക് ചേക്കേറിയത്.
ക്രിസ്റ്റിയാനോയും മാഴ്സലോയും ടീമിൽ ഒരുമിച്ച് കളിക്കുന്ന കാലം മുതൽ സൗഹൃദത്തിലാണ്. കളത്തിനകത്ത് ഈ സൗഹൃദം റയലിന്‍റെ മുന്നേറ്റത്തിൽ നിർണായക പങ്ക് വഹിച്ചിരുന്നു.
കഴിഞ്ഞ 11 വർഷമായി മാഴ്സലോ റയലിന്‍റെ നിർണായക താരമാണ്. എന്നാൽ
റയൽ മാഡ്രിഡിൽ നിന്ന് യുവന്‍റസിലേക്ക് പോകാൻ മാർസ്സലോ താത്പര്യം പ്രകടിപ്പിക്കുന്നതായി ഇറ്റാലിയൻ പത്രങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇക്കാര്യം റയൽ അധികൃതരോട് താരം വ്യക്തമാക്കിയതായും റിപ്പോർട്ടിലുണ്ട്.
ജനുവരിയിലെ ട്രാൻസ്ഫർ വിപണി സജീവമാകുന്ന സമയത്ത് റയൽ വിട്ട് യുവന്‍റസിലേക്ക് പോകാനാണ് താരം ശ്രമിക്കുന്നത്. ശ്രമങ്ങൾ വിജയം കണ്ടാൽ ക്രിസ്റ്റിയാനോ റൊണാൾഡോയ്ക്കൊപ്പം വീണ്ടും മൈതാനത്തിറങ്ങാമെന്ന പ്രതീക്ഷയിലാണ് മാഴ്സലോ.
നിലവിൽ യുവന്‍റസ് താരമായ അലക്സാൻഡ്രോ മാഞ്ചസ്റ്റർ യുനൈറ്റഡിലേക്ക് പോകുമെന്ന് ഏതാണ്ട് ഉറപ്പിച്ചിട്ടുണ്ട്. താരത്തിന് പകരം മാഴ്സലോയെ എത്തിക്കാൻ യുവന്‍റസും ശ്രമിക്കുന്നത്.
മാഡ്രിഡിൽ കണ്ട ക്രിസ്റ്റ്യാനോ- മാഴ്സലോ ദ്വയത്തിന്‍റെ മുന്നേറ്റം ഇനി യുവന്‍റസിൽ കാണാമെന്ന പ്രതീക്ഷയിലാണ് ആരാധകരും.