മരട് ഫ്ലാറ്റ് കേസില്‍ റിട്ട് ഹർജി അടിയന്തരമായി പരിഗണിക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി

മരട് ഫ്ലാറ്റ് കേസില്‍ റിട്ട് ഹർജി അടിയന്തരമായി പരിഗണിക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി. പ്രധാനഹരജിക്കൊപ്പം റിട്ട് ഹരജി പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കി. മരട് ഫ്ലാറ്റിന് സമീപം താമസിക്കുന്ന അഭിലാഷ്എൻ. ജിയാണ് ഇന്നലെ സുപ്രീംകോടതിയില്‍ റിട്ട് ഹർജി സമര്‍പ്പിച്ചത്. ഫ്ലാറ്റുകൾ പൊളിച്ചു നീക്കാനുള്ള നടപടികൾ ആരംഭിച്ചത് പാരിസ്ഥിതിക ആഘാത പഠനം നടത്താതെയാണെന്നായിരുന്നു പരാതി. ഫ്ലാറ്റുകൾക്ക് സമീപം താമസിക്കുന്ന ആളുകളുടെ ആശങ്ക പരിഹരിക്കാൻ തയ്യാറാകണം. ഒഴിഞ്ഞു പോകാൻ സമീപവാസികൾക്ക് നോടീസ് നൽകിയില്ല. ഫ്ലാറ്റുകളുടെ സമീപത്ത് ഉളളവർക്ക് പുനരധിവാസം സംബന്ധിച്ച ഒരു ഉറപ്പും ലഭിച്ചിട്ടില്ല. പാരിസ്ഥിതിക ആഘാതത്തിന് കെട്ടിട നിർമാതാക്കളിൽ നിന്ന് പിഴ ഈടാക്കണം എന്നിങ്ങനെയായിരുന്നു ഹർജിയിലെ ആവശ്യങ്ങള്‍.

Supreme Court of IndiaMarad Flats
Comments (0)
Add Comment