മാർ ഇവാനിയോസ് കോളേജ് യൂണിയൻ തെരഞ്ഞടുപ്പ്; മികച്ച വിജയവുമായി കെ എസ് യു

Jaihind Webdesk
Saturday, December 10, 2022

തിരുവനന്തപുരം: മാർ ഇവാനിയോസ് കോളേജ് യൂണിയൻ തെരഞ്ഞടുപ്പിൽ മികച്ച നേട്ടവുമായി കെ എസ് യു . 38 ക്ലാസ് പ്രതിനിധികളെ വിജയിപ്പിക്കുവാൻ കെ എസ് യു വിന് കഴിഞ്ഞു. ഒന്നാം വർഷ, രണ്ടാം വർഷ പിജി പ്രതിനിധികളും വിജയിച്ചു. റിച്ചു റെജി , ഷൈബിൻ ബെൻസി  എന്നിവരാണ് വിജയിച്ചത് ഈ രണ്ട് സീറ്റുകളും എസ് എഫ് ഐ യിൽ നിന്നും പിടിച്ചെടുക്കുകായിരുന്നു.

കഴിഞ്ഞ വർഷം 13 ക്ലാസ് പ്രതിനിധികളെ മാത്രമാണ് വിജയിപ്പിക്കാൻ കഴിഞ്ഞത് എന്നാൽ ഇത്തവണ അത് മൂന്നിരട്ടിയിലധികമായി വർധിപ്പിക്കാൻ കഴിഞ്ഞു. എസ് എഫ് ഐ യുടെ ഭീഷണിയെ തുടർന്ന് പല ക്ലാസുകളിലും പ്രതിനിധികളെ മത്സരിപ്പിക്കാൻ അനുവദിച്ചിരുന്നില്ല.കെഎസ് യു മത്സരിച്ച  ക്ലാസ് പ്രതിനിധികളിൽ ഭൂരിഭാഗവും മികച്ച വിജയം നേടി.