മാവോയിസ്റ്റ് ബന്ധം : പന്തീരാങ്കാവില്‍ അറസ്റ്റിലായ സിപിഎം പ്രവര്‍ത്തകര്‍ക്ക് മേല്‍ ചുമത്തിയ യുഎപിഎ പിന്‍വലിക്കില്ല

മാവോയിസ്റ്റ് ബന്ധം ആരോപിച്ച് പന്തീരാങ്കാവില്‍ യു.എ.പി.എ ചുമത്തപ്പെട്ട് അറസ്റ്റിലായ സിപിഎം പ്രവര്‍ത്തകരായ അലനും താഹയ്ക്കും മേല്‍ ചുമത്തിയ യുഎപിഎ വകുപ്പുകള്‍ പിന്‍വലിക്കില്ല. പ്രോസിക്യൂഷന്‍ ഇക്കാര്യം കോടതിയെ അറിയിക്കും. കൂടുതല്‍ അന്വേഷണത്തിന് ഇവരെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ അപേക്ഷ നല്‍കിയേക്കും. അതേസമയം, അലൻ ഷുഹൈബ് രണ്ട് വർഷത്തിനിടെ 6 ഫോണുകൾ ഉപയോഗിച്ചതായി പോലീസ് സ്ഥിരീകരിച്ചു. ഫോൺ കാൾ ലിസ്റ്റുകളും പോലീസ് പരിശോധിച്ചു. അലൻ ബന്ധപ്പെട്ടവരുടെയും മൊഴി പോലീസ് രേഖപ്പെടുത്തി.

യു.എ.പിഎ നിലനിൽക്കുമെന്ന് ഗവണ്മെന്‍റ് പ്ലീഡർ ഇന്നലെ കോടതിയെ അറിയിച്ചിരുന്നു.  യുഎപിഎ നിലനിർത്തുന്നതിനുള്ള  നിർണായക തെളിവുകളും പൊലീസ് ഇന്നലെ കോടതിയിൽ ഹാജരാക്കിയിരുന്നു. നിരോധിത പ്രസ്ഥാനങ്ങളിൽ അംഗമാവുക, അവരുടെ ആശയങ്ങൾ പ്രചരിപ്പിക്കുക തുടങ്ങി കുറ്റങ്ങളാണ് ഇവർക്കെതിരെ  ചുമത്തിയിരിക്കുന്നത്. പന്തീരാങ്കാവിൽ ഇവർക്കൊപ്പം ഉണ്ടായിരുന്ന മൂന്നാമന് വേണ്ടി തിരച്ചിൽ തുടരുകയാണ്.

MaoistsAlanThaha
Comments (0)
Add Comment