കർണാടകയില്‍ പ്രളയത്തെ തുടർന്ന് മലയാളികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് വീടുകൾ നഷ്ടപ്പെട്ടു

Jaihind News Bureau
Saturday, August 17, 2019

കർണാടകയിലെ ചിക്മംഗ്ലൂർ ജില്ലയിലെ മാഗുണ്ടി ഗ്രാമത്തിൽ പ്രളയത്തെ തുടർന്ന് വീടുകൾ നഷ്ടപ്പെട്ടത് നിരവധി പേർക്കാണ്. കേരളത്തിൽ നിന്നും തൊഴിലിനും മറ്റുമായി ഈ പ്രദേശത്തേക്ക് കുടിയേറിയ ഒട്ടനവധി മലയാളികൾക്കും തങ്ങളുടെ വീടുകൾ പൂർണ്ണമായി നഷ്ടപ്പെട്ടു. ബദ്രാ നദി കരകവിഞ്ഞൊഴുകിയതാണ് ഈ പ്രദേശത്തെ വെളളപ്പൊക്കത്തിലാക്കിയത്. നിലവിൽ ഇവിടുത്തെ 75 ഓളം കുടുംബങ്ങൾ ദുരിദാശ്വാസ ക്യാംപിലാണ് താമസിക്കുന്നത്. അവശ്യസാധനങ്ങൾ ക്യാംപിൽ എത്തുന്നുണ്ടെങ്കിലും തിരികെ പോകാൻ സ്വന്തമായി വിടില്ലാത്തവരാണ് ഇവരിലധികവും. വിടെന്ന സ്വപ്‌നം യാഥാർഥ്യാമാക്കാൻ സർക്കാകരിൻരെയും സുമനസ്സുകളുടെയും സഹായം തേടുകാണ് ഇവിടുത്തുകാർ…