കണ്ണൂര്‍ : തന്‍റെ കണ്‍മുന്നിലിട്ടാണ് മന്‍സൂറിനെ സി.പി.എം പ്രവര്‍ത്തകര്‍ വെട്ടിക്കൊന്നതെന്ന് പിതാവ് മുസ്തഫ. ഒരു വലിയ സംഘം മന്‍സൂറിനെ വീട്ടില്‍ നിന്ന് വലിച്ചിറക്കിയെന്നും അത് തടയാന്‍ ശ്രമിച്ച ഇളയ മകന്‍ മുഹ്സിനെ വെട്ടി വീഴ്ത്തിയെന്നും, കൊലയാളികള്‍ പേരു ചോദിച്ച് ഉറപ്പാക്കിയശേഷമാണ് വെട്ടിയതെന്നും പിതാവ് പറഞ്ഞു.
ബോംബേറില്‍ തന്‍റെ കാലിനും സാരമായി പരുക്കേറ്റെന്നും മുസ്തഫ പറഞ്ഞു. രാത്രി എട്ടുമണിയോടെയാണ് ആക്രമണം നടന്നത്. അക്രമികള്‍ ഉപയോഗിച്ച നാല് ബൈക്കുകള്‍ പൊലീസിന്‍റെ കസ്റ്റഡിയിലെടുത്തു. സംഭവസ്ഥലത്തു നിന്ന് വാളും കണ്ടെടുത്തു. മന്‍സൂര്‍ സജീവ രാഷ്ട്രീയ പ്രവര്‍ത്തകനല്ല. യാതൊരു പ്രകോപനവുമില്ലാതെയാണ് മകനെ ആക്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു.