മന്‍സൂർ വധക്കേസ് : പ്രതികളെ ഇന്ന് ക്രൈം ബ്രാഞ്ച് കസ്റ്റഡിയില്‍ വിടും

Jaihind Webdesk
Monday, April 19, 2021

കണ്ണൂർ : പാനൂർ മൻസൂർ വധക്കേസിലെ പ്രതികളെ ഇന്ന് ക്രൈംബ്രാഞ്ചിൻ്റെ കസ്റ്റഡിയിൽ വിടും. റിമാൻഡിൽ കഴിയുന്ന പ്രതികളായ ഷിനോസ്, സംഗീത്, വിപിൻ, അനീഷ്, ശ്രീരാഗ്, വിജേഷ്, അശ്വന്ത് എന്നിവരെ തലശ്ശേരി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ക്രൈം ബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടിരുന്നു. ഇവരെ ഇന്ന് കോടതിയിൽ ഹാജരാക്കിയതിനു ശേഷം പൊലീസിനു കൈമാറും. പ്രതികളെ വിശദമായി ചോദ്യം ചെയ്യുന്നതിനാണ് കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം കസ്റ്റഡി ആവശ്യപ്പെട്ടത്.