മന്‍സൂർ വധം ; മുസ്‌ലിം യൂത്ത് ലീഗ് പ്രതിഷേധ സംഗമം ഇന്ന്

Jaihind Webdesk
Monday, April 12, 2021

കണ്ണൂർ : മൻസൂർ വധത്തിലെ മുഴുവൻ പ്രതികളെയും ഉടൻഅറസ്റ്റ് ചെയ്യുക എന്ന ആവശ്യം ഉന്നയിച്ച് മുസ്‌ലിം യൂത്ത് ലീഗ് പ്രതിഷേധ സംഗമം ഇന്ന് കണ്ണൂരിൽ. മൻസൂറിന്‍റെ കൊലയാളികളായ മുഴുവൻ പ്രതികളെയും കൊലയ്ക്ക് ഗൂഢാലോചന നടത്തിയവരെയും ഉടൻ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് കണ്ണൂർ കളക്ടറേറ്റിന് മുന്നില്‍ പ്രതിഷേധ സംഗമം സംഘടിപ്പിക്കുന്നത്. യൂത്ത് ലീഗ് സംസ്ഥാന സീനിയർ വൈസ് പ്രസിഡന്‍റ് നജീബ് കാന്തപുരം പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യും.