കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ എംപി 2021 ലെ വാര്‍ത്താതാരം

Jaihind Webdesk
Sunday, January 16, 2022

കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ എംപി 2021ലെ വാര്‍ത്താതാരം. മനോരമ ന്യൂസ് ന്യൂസ്മേക്കര്‍ 2021’ പുരസ്കാരത്തിനാണ് കെ സുധാകരന്‍ എംപി അര്‍ഹനായത്. ജനങ്ങള്‍ നല്‍കുന്ന അംഗീകാരമായി ന്യൂസ്മേക്കര്‍ പുരസ്കാരത്തെ കാണുന്നുവെന്ന് അദ്ദേഹം പ്രതികരിച്ചു.

അഭിപ്രായ വോട്ടെടുപ്പില്‍ ഏറ്റവും കൂടുതല്‍ വോട്ട് നേടിയാണ് കെ സുധാകരന്‍ എംപി പുരസ്കാരത്തിന് അര്‍ഹനായത്. അന്തിമപട്ടികയില്‍ നാലുപേരാണ് ഉണ്ടായിരുന്നത്. കോണ്‍ഗ്രസില്‍ ചുരുങ്ങിയ കാലം കൊണ്ട് നടപ്പാക്കിയ മാറ്റങ്ങള്‍ക്ക് ജനങ്ങള്‍ നല്‍കിയ അംഗീകാരമാണെന്നും പ്രവര്‍ത്തകര്‍ അര്‍പ്പിക്കുന്ന വിശ്വാസവും ജനങ്ങളുടെ പ്രതീക്ഷയുമാണ് ഈ തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചതെന്നും കെ സുധാകരന്‍ എംപി പ്രതികരിച്ചു.  വിമര്‍ശനങ്ങളെയും ഉള്‍ക്കൊള്ളുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.