ഹരിയാന മുഖ്യമന്ത്രിക്കൊപ്പം സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച യുവാവിനെ തള്ളിമാറ്റിയ മുഖ്യമന്ത്രിയുടെ നടപടി വിവാദമാകുന്നു. ഹരിയാനയിലെ കര്‍ണാലില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍. വേദിയിലേക്ക് പോകുകയായിരുന്ന മുഖ്യമന്ത്രിയ്ക്കൊപ്പം സെല്‍ഫിയെടുക്കാന്‍ ശ്രമിച്ചപ്പോഴാണ് യുവാവിന് മോശം അനുഭവം ഉണ്ടായത്. ആദ്യം കാല്‍ തൊട്ടുവന്ദിക്കുന്ന യുവാവ് പിന്നീട് വശത്തേയ്ക്ക് മാറി മൊബൈല്‍ ഫോണില്‍ സെല്‍ഫി എടുക്കാന്‍ ശ്രമിക്കുമ്പോഴാണ് മുഖ്യമന്ത്രി ദേഷ്യത്തോടെ തട്ടിമാറ്റിയത്. സാമൂഹ്യമാധ്യമങ്ങളില്‍ ഈ ദൃശ്യങ്ങള്‍ ഇപ്പോള്‍ വന്‍ പ്രചരണമാണ് നേടുന്നത്.
#WATCH Haryana CM Manohar Lal Khattar pushes aside a man who tries to take a selfie with him, at an event in Karnal. pic.twitter.com/HZK10VWWQy
— ANI (@ANI) June 6, 2019
ആദ്യമായല്ല മനോഹര്‍ ലാല്‍ ഖട്ടര്‍ ഇത്തരം വിവാദങ്ങളില്‍ പെടുന്നത്. പ്രവര്‍ത്തകരോടും മറ്റും അകാരണമായി കയര്‍ത്ത് വിവാദ നായകനാകുന്ന തരത്തിലുള്ള പ്രവര്‍ത്തികളാണ് പലപ്പോഴും മുഖ്യമന്ത്രിയുടെ പ്രവര്‍ത്തികളെന്നാണ് ആക്ഷേപം. കഴിഞ്ഞ ഫെബ്രുവരിയില്‍ ഇദ്ദേഹം മുതിര്‍ന്ന ദമ്പതികളോട് ദേഷ്യപ്പെടുന്നതിന്‍റെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുകയും വന്‍ വിവാദമാകുകയും ചെയ്തിരുന്നു.