മാണി സി കാപ്പന്‍റെ പേഴ്സണൽ സ്റ്റാഫ് വാഹനാപകടത്തിൽ മരിച്ചു

Jaihind Webdesk
Saturday, December 24, 2022

കോട്ടയം: മാണി സി കാപ്പൻ എം എൽ എ യുടെ പേഴ്സണൽ സ്റ്റാഫ് വള്ളിച്ചിറ തോട്ടപ്പള്ളിൽ രാഹുൽ ജോബി(24) വാഹനാപകടത്തിൽ മരണപ്പെട്ടു. ഇന്ന് പുലർച്ചെ 12.30ന് ഏറ്റുമാനൂരിൽ രാഹുൽ സഞ്ചരിച്ചിരുന്ന വാഹനത്തിൽ മറ്റൊരു വാഹനം വന്നിടിച്ചുണ്ടായ അപകടത്തിലാണ് രാഹുൽ മരണപ്പെട്ടത്. പാലായിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള ബന്ധുവിൻ്റെ കോട്ടയത്തെ വീട്ടിൽ നിന്നും സാധനങ്ങൾ എടുക്കാൻ പോകും വഴി ഏറ്റുമാനൂർ ബൈപാസിൽ വച്ചാണ് അപകടം. രാഹുൽ സഞ്ചരിച്ചിരുന്ന കാറിൽ ചരക്ക് കയറ്റിവന്ന എയ്സ് വന്നിടിക്കുകയായിരുന്നു. കാറിൻ്റെ പിൻസീറ്റിൽ രാഹുൽ ഇരുന്ന ഭാഗത്താണ് ഇടിച്ചത്. ഗുരുതരമായി പരുക്കേറ്റ രാഹുലിനെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒപ്പമുണ്ടായിരുന്ന മറ്റു രണ്ടു പേർക്കു പരിക്കേറ്റു. രാഹുലിൻ്റെ സംസ്കാരം പിന്നീട്.