മോദിയുടെ ഉദ്ദേശം നടക്കില്ല; അഞ്ചുലക്ഷം കോടി ഡോളര്‍ സമ്പദ്‌വ്യവസ്ഥ നടക്കാത്ത സ്വപ്നം: മന്‍മോഹന്‍ സിങ്

രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി ദിവസംതോറും അനിശ്ചിതത്വത്തിലേക്ക് പോകുമ്പോഴും നടക്കാത്ത കാര്യങ്ങള്‍ പ്രസംഗിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇപ്പോഴത്തെ അവസ്ഥയില്‍ മോദി പറയുന്നതുപോലെ 5 ലക്ഷം കോടി ഡോളര്‍ സമ്പദ്‌വ്യവസ്ഥയെന്നത് എത്തിപ്പിടിക്കാനാവാത്ത സ്വപ്നമാണെന്ന് മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് പറഞ്ഞു. കോണ്‍ഗ്രസ് ഉന്നത നേതാക്കളുടെ യോഗത്തിലാണ് സിങ് ഇക്കാര്യം വ്യക്തമാക്കിയത്.

2018-19 ല്‍ രാജ്യത്തെ സമ്പദ്‌വ്യവസ്ഥ 2.70 ലക്ഷം കോടി ഡോളറിന്റെ അടുത്തായിരുന്നു. 2024 ല്‍ 5 ലക്ഷം കോടിയിലെത്തണമെങ്കില്‍ കുറഞ്ഞത് 9% യഥാര്‍ഥ വളര്‍ച്ച മുതല്‍ 12% വരെയുള്ള വളര്‍ച്ചയെങ്കിലും വേണം. ഇപ്പോഴത്തെ സാഹചര്യങ്ങളില്‍ ഇതുണ്ടാവാനുള്ള സാധ്യത വിരളമാണ്.

സാമ്പത്തിക സ്ഥിതി തകര്‍ന്നു എന്നു സര്‍ക്കാര്‍ അംഗീകരിക്കുകയും ഗ്രാമീണ മേഖലകളിലും മറ്റും ആവശ്യം വര്‍ധിപ്പിക്കുകയുമാണ് ചെയ്യേണ്ടത്. 2008 ല്‍ സമാന സ്ഥിതി നേരിട്ടപ്പോള്‍ തന്റെ സര്‍ക്കാര്‍ അതിനെ ഒരു അവസരമാക്കി മാറ്റി സമ്പദ്വ്യവസ്ഥയെ ഉത്തേജിപ്പിക്കുകയാണു ചെയ്തത്.

Comments (0)
Add Comment