മണിയാര്‍-കാര്‍ബോറാണ്ടം കരാര്‍; മന്ത്രിസഭയില്‍ പോലും ആലോചിക്കാതെ ഏകപക്ഷീയമായിട്ടാണ് തീരുമാനമെന്ന് കെ മുരളീധരന്‍

Monday, December 16, 2024

തിരുവനന്തപുരം: മുഖ്യമന്ത്രിയും വ്യവസായ മന്ത്രിയും ചേര്‍ന്നാണ് മണിയാര്‍ – കാര്‍ബോറാണ്ടം കരാറില്‍ തീരുമാനമെടുത്തതെന്ന് കെ മുരളീധരന്‍.മന്ത്രിസഭയില്‍ പോലും ആലോചിക്കാതെ ഏകപക്ഷീയമായിട്ടാണ് തീരുമാനമെടുത്തത്. വൈദ്യുതി മന്ത്രി ഇക്കാര്യം അറിഞ്ഞിട്ടില്ല.മന്ത്രിയോട് പോലും വൈദ്യുതി ബോര്‍ഡില്‍ കരാര്‍ നല്‍കുന്നത് ചോദിക്കുന്നില്ല.
കൃഷ്ണന്‍കുട്ടി വൈദ്യുതി മന്ത്രിസ്ഥാനത്ത് ഇരിക്കാന്‍ അര്‍ഹനല്ല,അദ്ദേഹം രാജി വയ്ക്കണം.മണിയാര്‍ കാര്‍ബോറാണ്ടം കരാര്‍ കൊള്ളയാണെന്നും കെ മുരളീധരന്‍ പറഞ്ഞു.