കാപ്പന്‍ യുഡിഎഫ് വേദിയില്‍ ; അണിനിരന്ന് ആയിരങ്ങള്‍ ; ആവേശോജ്വല വരവേല്‍പ്പ്

Jaihind News Bureau
Sunday, February 14, 2021

 

കോട്ടയം : മാണി സി കാപ്പൻ എം.എൽ.എ യു.ഡി.എഫിൽ ചേർന്നു. പാലായിലെ ഐശ്വര്യ കേരള യാത്രയുടെ വേദിയിൽ എത്തിയാണ് മാണി സി കാപ്പൻ യു.ഡി.എഫിന്‍റെ ഭാഗമായത്. കാപ്പന്‍റെ വരവ് യു.ഡി.എഫിനെ ശക്തിപ്പെടുത്തുമെന്ന് മുന്നണി നേതാക്കൾ പറഞ്ഞു. പാലായിലെ പര്യടനത്തോടെ കോട്ടയം ജില്ലയിലെ ഐശര്യ കേരള യാത്രയ്ക്ക് തുടക്കമായി.

നൂറുകണക്കിന് പ്രവർത്തകരുടെ നേതൃത്വത്തിൽ പ്രകടനമായി എത്തിയാണ് മാണി സി. കാപ്പൻ യു.ഡി.എഫിൽ ചേർന്നത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി തുടങ്ങിയവരുടെ സാന്നിധ്യത്തിൽ ആവേശം നിറഞ്ഞ അന്തരീക്ഷത്തിലാണ് കാപ്പന്‍റെ യു.ഡി.എഫ് പ്രവേശനം. കാപ്പന്‍റെ വരവ് യു.ഡി.ഫിനെ ശക്തിപ്പെടുത്തമെന് നേതാക്കൾ പറഞ്ഞു.

പി.കെ.കുഞ്ഞാലിക്കുട്ടി സ്വീകരണ സമ്മേളനം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്തു. ജോസ് കെ. മാണിക്ക് എതിരെ രൂക്ഷ വിമർശനമാണ് മാണി സി കാപ്പൻ നടത്തിയത്. നേരത്തെ പാലാ കുരിശുപള്ളി കവലയിൽ എത്തിയ ഐശ്വര്യകേരള യാത്രയ്ക്ക് വൻ സ്വീകരണമാണ് ലഭിച്ചത്. നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ പാലായെ ഇളക്കി മറിച്ച സ്വീകരണത്തില്‍ ആയിരക്കണക്കിന്ന് യു.ഡി.എഫ് പ്രവർത്തകർ പങ്കെടത്തു.