മണി വാ പോയ കോടാലി ; ജോസിന് പാലയിലെ ജനങ്ങൾ മറുപടി നൽകും : മാണി.സി.കാപ്പന്‍

Jaihind News Bureau
Sunday, February 14, 2021

കോട്ടയം : മന്ത്രി എം.എം മണിയുടെ വിമര്‍ശനങ്ങളെ പരിഹസിച്ച് മാണി.സി.കാപ്പന്‍. മണി വാ പോയ കോടാലിയാണ്. വണ്‍,ടു,ത്രീ എന്നും പരിഹാസം. ജനങ്ങളുടെ കോടതിയില്‍ ജോസ്.കെ.മാണിക്ക് മറുപടി ലഭിക്കുമെന്നും കാപ്പന്‍ മാധ്യമങ്ങളോട് പറഞ്ഞു.

പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് മാണി.സി.കാപ്പന്‍. പാർട്ടി രൂപീകരിച്ച് യുഡിഎഫിൽ ഘടകകക്ഷിയായി നിൽക്കും. ദേശീയ നേതൃത്വം ഇടതുമുന്നണിക്കൊപ്പമാണ്. കൂടെയുള്ളവരുടെ യോഗം നാളെ പാലായില്‍ ചേരും. സര്‍ക്കാര്‍ നല്‍കിയ കോര്‍പറേഷന്‍, ബോര്‍ഡ് സ്ഥാനങ്ങളും രാജിവയ്ക്കും. 11 സംസ്ഥാന ഭാരവാഹികൾ തനിക്കൊപ്പം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.