പാലായില്‍ കാപ്പന്‍റെ കുതിപ്പ് ; 5000 കടന്ന് ലീഡ്

Jaihind Webdesk
Sunday, May 2, 2021

 

തിരുവനന്തപുരം : പാലായില്‍ ലീഡ് ഉയര്‍ത്തി മാണി.സി.കാപ്പന്റെ മുന്നേറ്റം. കാപ്പന്റെ ലീഡ് 5,500 കടന്നു.

തൃപ്പൂണിത്തുറയില്‍ സ്വരാജിനെ പിന്നിലാക്കി കെ. ബാബുവിന്‍റെ മുന്നേറ്റം

കൊച്ചി : എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറ മണ്ഡലത്തിൽ ആദ്യ റൗണ്ട് ഔദ്യോഗിക ഫലം പുറത്തുവരുമ്പോൾ സിപിഎമ്മിന്റെ എം. സ്വരാജിനെ പിന്നിലാക്കി യുഡിഎഫ് സ്ഥാനാർഥി കെ. ബാബു 523 വോട്ടുകൾക്കു മുന്നിൽ. കെ. ബാബു 4597 വോട്ടുകൾ നേടിയപ്പോൾ സ്വരാജിന് 4067 വോട്ടുകളാണ് ലഭിച്ചത്. ബിജെപിയുടെ കെ. രാധാകൃഷ്ണന് 1387 വോട്ടുകൾ ലഭിച്ചു.

തവനൂരില്‍ ജലീലിനെ മറികടന്ന് ഫിറോസ് കുന്നംപറമ്പില്‍

ഏറെ ശ്രദ്ധേയമായ പോരാട്ടം നടക്കുന്ന തവനൂർ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാർത്ഥി ഫിറോസ് കുന്നംപറമ്പില്‍ മുന്നില്‍. ഇടതു സ്ഥാനാർത്ഥി കെ.ടി ജലീലിനെ വ്യക്തമായ മാർജിനില്‍ പിന്നിലാക്കിയാണ് ഫിറോസിന്‍റെ മുന്നേറ്റം. നിലവില്‍ 1278 വോട്ടുകള്‍ക്ക് മുന്നിലാണ് ഫിറോസ്.

140 മണ്ഡലങ്ങളിലേക്ക് ഏപ്രില്‍ ആറിന് നടന്ന തെരഞ്ഞെടുപ്പില്‍ പോസ്റ്റല്‍ വോട്ട് ഒഴികെ 74.06 ശതമാനം ആയിരുന്നു പോളിംഗ്. സ്വര്‍ണ്ണക്കടത്ത്, ശബരിമല, പിന്‍വാതില്‍ നിയമനം, പിഎസ് സി നിയമനനിരോധനം, ആഴക്കടല്‍ മത്സ്യബന്ധനക്കരാര്‍ തുടങ്ങി നിരവധി വിഷയങ്ങളാണ് ഇക്കുറി ചര്‍ച്ചാവിഷയമായത്.