തദ്ദേശ തെരഞ്ഞെടുപ്പില്‍ എന്‍സിപിയെ അവഗണിച്ചു , പാല വിട്ടുകൊടുക്കില്ല ; എല്‍ഡിഎഫിനെതിരെ വീണ്ടും മാണി.സി.കാപ്പന്‍

Jaihind News Bureau
Friday, December 25, 2020

 

കൊച്ചി : എല്‍ഡിഎഫിനെതിരെ വിമര്‍ശനവുമായി എന്‍സിപി നേതാവ് മാണി.സി.കാപ്പന്‍ എംഎല്‍എ. തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് എന്‍സിപിയെ അവഗണിച്ചെന്നതില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് മാണി.സി.കാപ്പന്‍ പറഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പില്‍ പാല വിട്ടുകൊടുക്കില്ലെന്നും മാണി.സി.കാപ്പന്‍ ആവര്‍ത്തിച്ചു.