മോന്‍സണ്‍ പണം തട്ടാന്‍ ശ്രമിച്ചെന്ന് മാംഗോ മെഡോസ് ഉടമ; വയനാട്ടിലെ ഭൂമി തട്ടിപ്പും പുറത്ത്

Jaihind Webdesk
Wednesday, September 29, 2021

മോന്‍സൺ മാവുങ്കലിനെതിരെ കൂടുതല്‍ തട്ടിപ്പ് ആരോപണങ്ങള്‍ പുറത്ത്. തന്നെ കബളിപ്പിക്കാൻ ശ്രമിച്ചതായി മാംഗോ മെഡോസ് പാർക്ക് ഉടമ വ്യവസായി എൻ.കെ കുര്യൻ. കോട്ടയത്തെ മാംഗോ മെഡോസ് പാർക്കിൽ പണം മുടക്കാൻ തയാറാണെന്ന് മോൻസൺ വാഗ്ദാനം ചെയ്തിരിന്നു. പിന്നീട് ഫണ്ട് ലഭ്യമാക്കാൻ തടസം ഉണ്ടെന്നും ഇത് നീക്കാൻ എട്ട് ലക്ഷം രൂപ മോൺസൻ ആവശ്യപ്പെട്ടുവെന്നും എൻകെ കുര്യൻ വെളിപ്പെടുത്തി.

മോൻസൻ മാവുങ്കലിന് കുരുക്കായി ഭൂമി തട്ടിപ്പും പുറത്തുവന്നു. വയനാട്ടിൽ 500 ഏക്കർ ഭൂമി പാട്ടത്തിന് നൽകാമെന്ന് ധരിപ്പിച്ച് പണം തട്ടിയെന്നാണ് കേസ്. പാലാ മീനച്ചിൽ സ്വദേശി രാജീവ് ശ്രീധരനെ വഞ്ചിച്ച് ഒരു കോടി 72 ലക്ഷം രൂപയാണ് മോൻസണ്‍ തട്ടിയെടുത്തത്. ബാങ്ക് അക്കൗണ്ട് വഴിയും നേരിട്ടും രാജീവ് പണം നൽകിയെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. ബീനാച്ചി എസ്റ്റേറ്റ് ഭൂമിയുടെ പേരിലായിരുന്നു തട്ടിപ്പ്. ഈ കേസിലും മോൻസണിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി.