സിപിഎമ്മിന്‍റെ അഴിമതി ചരിത്രം അക്കമിട്ട് നിരത്തി കെ.പി.സി.സി. ജനറൽ സെക്രട്ടറി മണക്കാട് സുരേഷ്

Jaihind News Bureau
Saturday, August 22, 2020

അഴിമതിക്ക് തുടക്കമിട്ട ഐക്യകേരളന്മാർ ആരെന്ന് ചോദിച്ചാൽ ഉത്തം കമ്യൂണിസ്റ്റുകാർ എന്നാണ്. ചൊട്ടയിലെ ശീലം ചുടലവരെ എന്ന പഴഞ്ചൊല്ല് പോലെയാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും അഴിമതിയും. സിപിഎമ്മിന്‍റെ അഴിമതി ചരിത്രം അക്കമിട്ട് നിരത്തി കെ.പി.സി.സി. ജനറൽ സെക്രട്ടറി മണക്കാട് സുരേഷ്. ആദ്യ ഇ.എം.എസ് സര്‍ക്കാരിന്‍റെ കാലത്തെ കുപ്രസിദ്ധമായ ആന്ധ്ര അരി കുംഭകോണം മുതല്‍ ഏറ്റവുമൊടുവിലത്തെ ലൈഫ് മിഷന്‍ തട്ടിപ്പ് വരെ കമ്മ്യൂണിസ്റ്റ്കാരുടെ കുലതൊഴിലാണെന്ന് മണക്കാട് സുരേഷ് ഫേസ്ബുക്കില്‍ കുറിച്ചു.

കെ.പി.സി.സി. ജനറൽ സെക്രട്ടറി മണക്കാട് സുരേഷിന്‍റെ പോസ്റ്റിന്‍റെ പൂർണരൂപം :

ചൊട്ടയിലെ ശീലം ചുടലവരെ,ടെൻഡറില്ലാതെ കരാർ നല്കുന്നത് കമ്യൂണിസ്റ്റ് ശീലമോ? 1957 മുതലുള്ളതാണീ ശീലം!
ഐക്യകേരളത്തിലെ ആദ്യ അഴിമതി EMS സർക്കാരിന്റെ കാലത്തെ ആന്ധ്രാ അരി ഇറക്കുമതി കുംഭകോണമായിരുന്നു. 1957-ലെ EMS സർക്കാരിലെ ഭക്ഷ്യമന്ത്രി KC ജോർജ്ജ് ആന്ധ്രയിൽ നിന്ന് ടെൻഡറില്ലാതെ ധിറുതി പിടിച്ച് അരി ഇറക്കുമതി ചെയ്താണ് അഴിമതിക്ക് ആധാരമായ കാര്യം. ഈ അരിയിടപാട് ആന്ധ്രയിലെ കമ്യൂണിസ്റ്റ് പാർട്ടിക്ക് തിരഞ്ഞെടുപ്പ് പ്രചാരണ ഫണ്ട് അവിടുത്തെ അരി മുതലാളിയിൽ (ശ്രീരാമലു സൂര്യനാരായണൻ കമ്പനി)നിന്ന് കമ്മീഷനായി കിട്ടാൻ വേണ്ടിയായിരുന്നു. ഓർഡർ ചെയ്തിറക്കിയത് 5000 ടൺ അരിയായിരുന്നു,വില അന്നത്തെ ഒന്നരക്കോടി.(ഈ സഹായത്തെപ്പറ്റി പിന്നീട് വർഷങ്ങൾക്ക് ശേഷം ആന്ധ്രാ കമ്യൂണിസ്റ്റ് ഘടകം സമ്മതിച്ചിട്ടുള്ളതുമാണ്)
ഈ കുംഭകോണം ആലുവ MLA യും പിന്നീട് KPCC പ്രസിഡന്റുമായ ടി ഒ ബാവ നിയമസഭയിൽ ഉയർത്തുകയും പൊതു സമുഹം അതേറ്റെടുക്കുകയും ചെയ്തു.പൊതു സമുഹം കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ ഒറ്റക്കെട്ടായി ‘സമര രംഗത്തുവന്നു. P T ചാക്കോ, R ശങ്കർ തുടങ്ങിയ നേതാക്കൾ മുന്നണിയിൽ നിന്ന് ഈ പട്ടാപകൽകൊള്ളക്കെതിരെ പൊരുതി. കഴിക്കാൻ അരിയില്ലാതെ, കഞ്ഞി വെള്ളം പോലും കിട്ടാതെ 80 % മരച്ചീനിയും 20 % ധാന്യപ്പൊടിയും ചേർത്ത മാക്രോണിയെന്ന ഭഷ്യ മിശ്രിതം കഴിക്കാൻ വിധിക്കപ്പെട്ട സാധാരണ ജനം രോക്ഷാകുലരാകുകയും മന്ത്രി KC ജോർജിന്റെ ശാരീരിക ബുദ്ധിമുട്ടുകൾ പോലും കണക്കിലെടുക്കാതെ അധിക്ഷേപങ്ങൾ വർഷിച്ചു കൊണ്ട് തെരുവിലിറങ്ങി. ഒന്നരക്കൊല്ലംകൊണ്ട് ഒന്നരക്കോടികട്ട് ഒന്നരക്കാലാരാജിവയ്ക്ക്- എന്ന മുദ്രാവാക്യം ഈ പ്രതിക്ഷേധകാലത്ത് കേരളത്തിലെമ്പാടും അലയടിച്ചത് ചരിത്രമാണ്. ഇതേ തുടർന്ന് KC ജോർജ്ജ് രാജി വയ്ക്കുന്നതാണ് നല്ലതെന്നു പത്രമാധ്യമങ്ങൾ വരെ എഴുതുകയുണ്ടായി. തുടർന്ന് സർക്കാർ അന്വേഷണം പ്രഖ്യാപിക്കാൻ നിർബന്ധിതമായി. Indian commisions Of lnquiry act 1952 പ്രകാരം ആദ്യ അഴിമതി കേസായി ഈ അരിയിടപാട് കേസ് കേരള സംസ്ഥാനത്ത് രജിസ്റ്റർ ചെയ്യപ്പെട്ടു. നോക്കണെ ആദ്യ കേരള മന്ത്രിസഭ, ആദ്യ അഴിമതി അതും ടെൻഡറില്ലാതെ നടത്തിയ ഇടപാട്, ആദ്യ അന്വേഷണം അതും 1952 കമ്മീഷൻസ് ഓഫ് എൻക്വയറി ആക്റ് പ്രകാരം, ഈ സൗഭാഗ്യമുണ്ടായത് കേരളത്തിൽ കമ്യൂണിസ്റ്റ് പാർട്ടിക്കാണ്. ഈ പാർട്ടിക്കാരാണ് കേരളത്തിലെ അഴിമതി വിരുദ്ധ അപ്പോസ്തലൻമ്മാർ തങ്ങളെന്ന് പറഞ്ഞ് ഞെളിഞ്ഞു നടക്കുന്നത്. ഇവർ അഴിമതിയുടെ തലതൊട്ടപ്പൻമ്മാർ എന്ന് തെളിയിക്കാൻ ഈ ഒരൊറ്റ ഉദാഹരണം മതി. അഴിമതിക്ക് തുടക്കമിട്ട ഐക്യകേരളൻമ്മാർ ആരെന്ന് ചോദിച്ചാൽ ഉത്തം കമ്യൂണിസ്റ്റുകാർ എന്നാണ്.
അരികുംഭകോണം അന്വേഷണ കമ്മീഷനായി നിയമിക്കപ്പെട്ട കേരള ഹൈക്കോടതിയിലെ ജസ്റ്റിസ് PT രാമൻ നായർ വ്യക്തമായ തെളിവുകളോടെ ഈ അഴിമതിയെ സാധൂകരിച്ചിട്ടും EMS സർക്കാർ അന്തസ്സില്ലാതെ, നടപടി കൈക്കൊള്ളാതെ അനങ്ങാപ്പാറനയം സ്വീകരിക്കുകയാണുണ്ടായത്. ഉളുപ്പില്ലായ്മയും അന്തസ്സില്ലായ്മയും ഈ പാർട്ടിയുടെ കൂടപ്പിറപ്പാണ് എന്ന് സ്ഥാപിക്കുവാനാണ് ഈ കാര്യം ഇവിടെ സൂചിപ്പിക്കുന്നത്.നിയമ മന്ത്രി VR കൃഷ്ണ്ണയ്യരുടെ ന്യായ വ്യാഖ്യാനവാദ കസർത്തുകൊണ്ട് പിടിച്ചു നിന്ന EMS സർക്കാരിന്റെ ഭഗവാൻ മാക്രോണി അഴിമതി ഭരണത്തിൽ നിന്ന് കേരളത്തെ രക്ഷിച്ചത് വിമോചനസമരമായിരുന്നു.
ആദ്യകാല ഭരണത്തിന്റെ തനിയാവർത്തനമാണ് ഇന്നത്തെ പിണറായി ഭരണം. അന്ന് ടെൻഡറില്ലാതെ അരി കുംഭകോണം നടത്തി. ഇന്ന് ടെൻഡറില്ലാതെ സ്പ്രിഗ്ലർ മുതൽ ലൈഫ്മിഷൻ വരെ. ടെൻഡറില്ലാതെ സ്പ്രിഗ്ലറിന് കരാർ നല്കിയതിനെ ചോദ്യം ചെയ്ത ജനത്തെ, പ്രതിപക്ഷത്തെ, മാധ്യമങ്ങളെ അഭിസംബോധന ചെയ്ത S ശിവങ്കർ പറഞ്ഞത് തന്റെ സ്വന്തം ഇഷ്ടപ്രകാരമാണിത് ചെയ്തതെന്നാണ്. സ്വന്തം ഇഷ്ടപ്രകാരമല്ല KC ജോർജ്ജ് ആൻഡ്രയിൽ നിന്ന് അരി ഇറക്കിയത് അതുപോലെ സ്വന്തം ഇഷ്ടപ്രകാരമല്ല ശിവശങ്കരൻ സ്പ്രിഗ്ലറുമായി കരാറൊപ്പുവച്ചത്.അങ്ങനെയായിരുന്നെങ്കിൽ ശിവശങ്കരൻ അന്ന് തന്നെ കയ്യാലമേളിൽ നിന്ന് താഴെ വീണേനെ !
രണ്ടാം ലാവ്ലിൻ എന്ന വിശേഷണമർഹിക്കുന്ന ലൈഫ്മിഷനുമായി ബന്ധപ്പെട്ട MOU വിന്റെ കോപ്പി ആവശ്യപ്പെട്ട പ്രതിപക്ഷ നേതാവിന്റെ അനുഭവം എന്താ? ഇപ്പോൾ ലൈഫ്മിഷൻ CEO പറയുന്നു മിനുട്സും കാണാനില്ലെന്ന്.എന്താണീ ഭരണം? രേഖകൾ മുഴുവൻ നശിപ്പിക്കുന്നു. ആലിബാബയും കൂട്ടുകളളൻമാരും ഒരേ മനസ്സോടെ തിരക്കഥകൾ ഒരുക്കുന്നു. എന്താണിത് വെള്ളരിക്കപ്പെട്ടണമാണോ? സെക്രട്ടറിയറ്റിൽ CCTV പ്രവർത്തിച്ചാലും ഇല്ലേലും കൊള്ള നടക്കും. മിന്നലടിച്ചാലും ഇല്ലേലും CCTV യും കേടാകും. ഇതാണ് അവസ്ഥയെങ്കിൽ, ഓലയില്ലാതെ ഉത്തരം മില്ലല്ലോ എന്നാണ് ധരിക്കുന്നതെങ്കിൽ ഇതൊക്കെ ഗ്രഹിക്കാനുള്ള ധിഷണാ ശേഷി ജനത്തിനുണ്ടെന്ന് ഓർക്കുക.
വടക്കാഞ്ചേരി ലൈഫ്മിഷൻ റെഡ്ക്രസന്റ് വിവാദം വന്ന ദിവസം മുഖ്യമന്ത്രി പറഞ്ഞതെന്താണ്? ഞങ്ങൾ ഭൂമി മാത്രമേ നല്കിയിട്ടുള്ളൂ ബാക്കിയൊക്കെ റെഡ്ക്രസൻറും യുണീടാക്കും തമ്മിലുള്ള ഇടപാടുകൾ എന്നാണ്.പിന്നെന്തു കൊണ്ട് ലൈഫ്മിഷൻ CEO കെട്ടിടത്തിന്റെ പ്ലാൻ അംഗീകരിച്ചു കൊണ്ട് സർക്കാരിനെഴുതി?UAE കോൺസൽ ജനറൽ എന്തുകൊണ്ട് യൂണിടാക് പ്രതിനിധികളോട് S ശിവശങ്കരനെ കാണാൻ പറഞ്ഞു? എന്തിന് സർക്കാർ നുണ പറയുന്നു? UAE യിൽ നിന്ന് കിട്ടേണ്ടിയിരുന്നുവെന്നു പറഞ്ഞ, കേന്ദ്രനയം മൂലം നഷ്ടപ്പെട്ടുവെന്നു പറഞ്ഞ 750 കോടിയുടെ റീബിൾഡ് കേരള വാഗ്ദാന കഥകൾ ഒന്നും ജനം മറന്നിട്ടില്ല. ഈ കോടികൾ കേവലം ചില ഇടനിലക്കാരുമായി മാത്രം ബന്ധപ്പെട്ടതാണെന്നും ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണായെന്ന മുഖ്യൻ്റെ ഭാവവും ഇനി ചിലവാകില്ല.സത്യം ഓരോന്നായ് പുറത്തു വരുന്നു.
ലൈഫ്മിഷൻ കമ്മീഷൻ ആദ്യവിവരം പുറത്തു വരുമ്പോൾ ഒരു കോടിയായിരുന്നു. ഇപ്പോ മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് തന്നെ പാർട്ടി ചാനൽ കൈരളി പീപ്പിൾ TV യിൽ പറയുന്നു കമ്മീഷൻ നാലേകാൽ കോടിയെന്ന്. എട്ടു കോടി വരെ ഇതിൽ നിന്നും കമ്മീഷൻ പറ്റിയെന്നും 40 കോടിയാണ് UAE യിൽ നിന്നും പിരിച്ചതെന്നുമുള്ള ഞങ്ങളുടെ ആരോപണം ഓരോ ദിവസം കഴിയും തോറും ശരിവയ്ക്ക് പ്പെട്ടുന്നു.ജോൺ ബ്രിട്ടാസിന്റെ വെളിപ്പെടുത്തലുകൾ മൂഖ്യമന്ത്രിയെ വെള്ളപൂശി വെളുപ്പിക്കാനാണെന്ന് അരിയാഹരം കഴിക്കുന്നവർക്ക് അറിയാം. മാക്രോണി കഴിക്കുന്നവർ CPM-ൽ ഉണ്ടെങ്കിൽ അക്കൂട്ടർ ചിലപ്പോൾ കേൾക്കാൻ നിന്നു തരും.ജനങ്ങൾക്ക് ജനാധിപത്യ മൂല്യങ്ങളുടെ കശാപ്പുകാരോടുള്ള അമർഷം എന്താണെന്നറിയണമെങ്കിൽ രാജിവച്ച് തിരഞ്ഞെടുപ്പിനെ നേരിടാൻ തയ്യാറാകുക.
കേരളത്തിലെ പിണറായി സർക്കാരും കേന്ദ്ര സർക്കാരും രഹസ്യ ധാരണയിൽ ജനശ്രദ്ധ തിരിക്കാൻ നോക്കുന്നു. അതിന്റെ ഒടുവിലത്തെ അടവാണ് എയർപോർട്ട് കൈമാറ്റ വിവാദം. ഈ സന്ദർഭത്തിൽ ഈ വിഷയത്തിൽ ഒരു സഹായം സംസ്ഥാന സർക്കാരിന് ചെയ്തു കൊടുക്കുന്നത് ഉദ്ദിഷ്ട കാര്യത്തിന്റെ ഉപകാരസ്മരണയാണ്. ശരിക്കും എയർപോർട്ട് അദാനിയുടെ കൈയ്യിലെത്താൻ കാരണം സർക്കാരിന്റെ നട്ടെല്ലില്ലായ്മയാണ്.ഈ വിഷയത്തിൽ ഒത്തുകളിക്കുന്ന BJP യുടെ കപടമുഖം കൂടി ജനം തിരിച്ചറിയുന്നു. KT ജലീൽ വിഷയത്തിലും, റഡ്ക്രസന്റ് വിഷയത്തിലും വിദേശ സഹായം സ്വീകരിക്കേണ്ടതുമായി ബന്ധപ്പെട്ട എല്ലാ നിയമങ്ങളും തെറ്റിച്ചിട്ടും കേന്ദ്ര സർക്കാർ മിണ്ടുന്നില്ല, അനങ്ങുന്നില്ല. എന്താണ് രഹസ്യം??
കോൺഗ്രസ്സ്, UDF ഈ വിഷയങ്ങളിൽ കൈയ്യും കെട്ടി നില്ക്കില്ല. വരും ദിനങ്ങളിൽ അതിശക്തമായ പോരാട്ടങ്ങൾ കൊണ്ട് സമരവീഥികളിൽ നീതിക്കായി പോരാടും.ഈ പോരാട്ടം നമ്മുടെ നാടിന്റെ നിലനില്പിന് വേണ്ടിയാണ്. ഈ പോരാട്ടങ്ങൾക്ക് പിൻതുണ നല്കൂ…
മണക്കാട് സുരേഷ്
KPCC ജനറൽ സെക്രട്ടറി..

teevandi enkile ennodu para