സൂറത്ത്: നിരോധിക്കപ്പെട്ട 3.80 കോടി രൂപയുടെ നോട്ടുകളുമായി ഗുജറാത്തില്‍ ഒരാള്‍ പിടിയില്‍. പതിവ് വാഹന പരിശോധനക്കിടെയാണ് ഇയാള്‍ പിടിയിലായത്. 500, 1000 നോട്ടുകളാണ് ഇയാളുടെ കാറില്‍ നിന്ന് പിടികൂടിയത്. ആദ്യ പരിശോധനയില്‍ കുറച്ച് കറന്‍സികള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് കൂടുതല്‍ പരിശോധനകള്‍ നടത്തിയത്. വഡോദരയിലെ ഒരു വ്യക്തിയില്‍ നിന്ന് കിട്ടിയതാണ് ഈ തുകയെന്നാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞിരിക്കുന്നത്. എന്നാല്‍ നിരോധിക്കപ്പെട്ട ഈ പഴയ നോട്ടുകള്‍ എങ്ങനെ ഉപയോഗപ്പെടുത്തുമെന്ന കാര്യം ഇയാള്‍ പൊലീസിനോട് വെളിപ്പെടുത്തിയിട്ടില്ല.