തലസ്ഥാനത്ത് യുവതിക്ക് നേരെ അതിക്രമം. തിരുവനന്തപുരം പാളയത്ത് ഹോട്ടലിനുള്ളിലാണ് യുവതിയെ ജീവനക്കാരൻ അക്രമിക്കാൻ ശ്രമിച്ചത്. കൈ കഴുകുന്നിടത്ത് വച്ച് യുവതിയെ ജീവനക്കാരൻ കടന്നു പിടിക്കുകയായിരുന്നു. സംഭവത്തിൽ ജാർഖണ്ഡ് സ്വദേശി രാംചദുർ ധുരിയെ കന്റോൻമെന്റ് പൊലീസ് കസ്റ്റഡിയിലെടുത്തു.