തിരുവനന്തപുരം: തിരുവനന്തപുരത്ത് മഴക്കെടുതിയിൽ ഒരു മരണം. ചാക്ക പരക്കുടി ലെയ്‌നില്‍ വിക്രമന്‍(82) ആണ് മരിച്ചത്. വീടിന് മുന്നിലെ വെള്ളക്കെട്ടിലായിരുന്നു മൃതദ്ദേഹം കണ്ടത്. മഴയത്ത് വെള്ളം വീട്ടില്‍ കയറിയിരുന്നു. കസേരയില്‍ നിന്ന് വെള്ളത്തിലേക്ക് വീണതാണെന്നാണ് സംശയം. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മാത്രമേ മരണകാരണം വ്യക്തമാകൂ.