പുല്‍വാമ ഭീകരാക്രമണം : നരേന്ദ്ര മോദി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് മമത ബാനര്‍ജി

Jaihind Webdesk
Monday, February 25, 2019

പുൽവാമ ഭീകരാക്രമണത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷവിമർശനവുമായി വീണ്ടും പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ഭീകരാക്രമണത്തെ കുറിച്ചുള്ള ഇൻറലിജൻസ് റിപ്പോർട്ട് നേരത്തേ തന്നെ ലഭിച്ചിട്ടും മോദി മനപൂർവ്വം അവഗണിച്ചു. ജവാന്മാരുടെ മൃതശരീരം കൊണ്ട് മോദി രാഷ്ട്രീയം കളിക്കുകയായിരുന്നുവെന്നും മമത കുറ്റപ്പെടുത്തി.

കൊൽക്കത്തയിലെ നസ്‌റുൾമഞ്ചിൽ തൃണമൂൽ കോൺഗ്രസിൻറെ യോഗത്തിൽ സംസാരി?ക്കവേയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശമനവുമായി മമത ബാനർജി രംഗത്തെത്തിയത്. ഇന്റ്റ്റലിജൻസ് മുന്നറിയിപ്പ് ലഭിച്ചിട്ടും പ്രധാനമന്ത്രി അത് മനപൂർവ്വം അവഗണിച്ചെന്ന് മമത കുറ്റപ്പെടുത്തി. ലോകസഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് അതിർത്തിയിലെ പ്രശ്‌നങ്ങൾ ഉപയോഗിച്ച് രാഷ്ട്രീയം കളിക്കാനാണ് മോദിയുടെ നീക്കം. മോദിയുടെ ലക്ഷ്യമെന്നും ആളുകളിൽ യുദ്ധക്കൊതി ഉണ്ടാക്കുകയായിരുന്നു എന്നും മമത ആരോപിച്ചു.

രാഷ്ട്രീയ ലാഭമുണ്ടാക്കാൻ മോദി സർക്കാർ ജവാന്മാരെ മരണത്തിന് വിട്ടു കൊടുത്തുവെന്നും മമത കുറ്റപ്പെടുത്തി. ഭീകരാക്രമണം സംബന്ധിച്ച് ഇൻറലിജൻസ് റിപ്പോർട്ട് നൽകിയിട്ടും ജവാന്മാരെ വ്യോമമാർഗം എത്തിക്കാനുള്ള നടപടി സ്വീകരിക്കാത്തത് എന്തുകൊണ്ടാണെന്നും മമത ചോദിച്ചു. ഭീകരാക്രമണ മുന്നറിയിപ്പ് ഉണ്ടായിട്ടും റോഡുകളിൽ കർശന പരിശോധന നടത്താൻ തയ്യാറായില്ല. രാജ്യം ഭരിക്കുന്ന മോദിയുടേയും അമിത് ഷായുടേയും കൈകളിൽ നിഷ്‌കളങ്കരായ നിരവധി പേരുടെ രക്തക്കറ പുരണ്ടിട്ടുണ്ടെന്നും മമത ആരോപിച്ചു.