കൊല്‍ക്കത്ത : ബംഗാൾ ചീഫ്സെക്രട്ടറി സ്ഥാനത്തു നിന്നും വിരമിക്കുന്ന ആലാപൻ ബന്ദോപാധ്യയെ ഉപദേഷ്ടാവാക്കി മുഖ്യമന്ത്രി മമത ബാനർജി. മൂന്ന് വർഷത്തേയ്ക്കാണ് നിയമനം. ബംഗാള്‍ ചീഫ് സെക്രട്ടറിയെ ഡല്‍ഹിക്ക് അയക്കില്ലെന്ന് വ്യക്തമാക്കിക്കൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചിന് പിന്നാലെയാണ് മമതയുടെ പ്രഖ്യാപനം.
ഇന്ന് വിരമിക്കാനിരുന്ന ബന്ദോപാധ്യായയ്ക്ക് മൂന്ന് മാസത്തേക്ക് മമത സർക്കാർ സർവീസ് നീട്ടി നൽകിയിരുന്നു. അതിനിടയിലാണ് കേന്ദ്രം അദ്ദേഹത്തെ തിരിച്ചു വിളിച്ചത്. സംസ്ഥാനത്തെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതിനിടെ ബന്ദോപാധ്യായയെ കേന്ദ്രത്തിലേക്ക് അയക്കാനുള്ള നിര്‍ദ്ദേശം പാലിക്കില്ലെന്ന് മമത നേരത്തെ വ്യക്തമാക്കിയിരുന്നു.
ഇന്ന് സർവീസ് അവസാനിക്കുന്ന ആലാപൻ ബന്ദോപാദ്ധ്യായക്ക് സർവീസ് നീട്ടിനൽകുമെന്ന് കേന്ദ്രം അറിയിച്ചെങ്കിലും നിരസിച്ചു. അദ്ദേഹം വിരമിച്ചതിനെ തുടർന്ന് എച്.കെ ദ്വിവേദി പുതിയ ചീഫ് സെക്രട്ടറിയാകുമെന്നും മമത അറിയിച്ചു.