മമതാ ബാനർജി – സോണിയാ ഗാന്ധി കൂടിക്കാഴ്ച ഇന്ന്; പ്രതിപക്ഷ ഐക്യത്തിന് നീക്കം

Jaihind Webdesk
Wednesday, July 28, 2021

 

ന്യൂഡല്‍ഹി : ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി ഇന്ന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും. പ്രതിപക്ഷ ഐക്യത്തിനുള്ള നീക്കവുമായി ഡൽഹിയിലെത്തിയ മമതാ ബാനർജിയുടെ ഏറ്റവും സുപ്രധാന അജണ്ടകളിലൊന്നാണ് സോണിയയുമായുള്ള ചർച്ച. വൈകിട്ട് 4.30 നാണ് കൂടിക്കാഴ്ച.

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളുമായും കൂടിക്കാഴ്ച നടത്തും. ശരദ് പവാർ അടക്കമുള്ള മറ്റ് പ്രതിപക്ഷ നേതാക്കളെയും മമത കാണുന്നുണ്ട്. ബിജെപിക്കെതിരെ സംസ്ഥാനങ്ങളിൽ സഖ്യം രൂപപ്പെടണമെന്നും ദേശീയ തലത്തിലെ നീക്കത്തെ ഇത് ഏറെ സഹായിക്കുമെന്നുമുള്ള നിർദ്ദേശമാകും നേതാക്കളുമായുള്ള കൂടിക്കാഴ്ചയിൽ മമതാ ബാനർജി മുന്നോട്ട് വെക്കുക.