അയോധ്യ രാമക്ഷേത്രം; ബി.ജെ.പിയുടെ വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്‍റെ ഭാഗമെന്ന് മമത ബാനര്‍ജി

Jaihind Webdesk
Tuesday, January 23, 2024

ബി.ജെ.പിയുടെ വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്‍റെ ഭാഗമാണ് അയോധ്യയിലെ രാമക്ഷേത്രമെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ഇന്നലെ നടന്ന പ്രാണ പ്രതിഷ്ഠാ ദിനത്തില്‍ ബംഗാളില്‍ മമതയുടെ നേതൃത്വത്തില്‍ നടത്തിയ മതസൗഹാര്‍ദ റാലിയില്‍ സംസാരിക്കുകയായിരുന്നു അവര്‍.

അവർ മതത്തിന്‍റെ പേരിൽ രാജ്യത്തെ വിഭജിക്കുകയും വിൽക്കുകയും ചെയ്യുന്നു. രാജ്യത്ത് വൻതോതിലുള്ള തൊഴിലില്ലായ്മയുടെ ഈ കാലത്ത്, പാവപ്പെട്ടവരുടെ രക്തം കൊണ്ട് നിര്‍മാണങ്ങളില്‍ മുഴുകുന്നു. നിങ്ങൾ ബി.ജെ.പിയെ പിന്തുണച്ചാൽ അല്ലാഹു നിങ്ങളോട് പൊറുക്കില്ല എന്നായിരുന്നു മമത പറഞ്ഞ വാക്കുകള്‍.