‘പാർലമെന്‍റ് മന്ദിര ഉദ്ഘാടനം; രാഷ്ട്രപതിയെ ഒഴിവാക്കിയത് എന്തുകൊണ്ടാണെന്ന് ജനങ്ങള്‍ക്കറിയണം’: മല്ലികാർജുന്‍ ഖാർഗെ

 

ന്യൂഡല്‍ഹി: പുതിയ പാർലമെന്‍റ് മന്ദിരം ഉദ്ഘാടനം ചെയ്യാന്‍ രാഷ്ട്രപതിയെ ക്ഷണിക്കാത്ത നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാർജുന്‍ ഖാർഗെ. ജനങ്ങളാൽ സ്ഥാപിക്കപ്പെട്ട ജനാധിപത്യത്തിന്‍റെ ശ്രീകോവിലാണ് പാർലമെന്‍റ്. രാജ്യത്തിന്‍റെ പ്രഥമ പൗരനായ രാഷ്ട്രപതിയുടെ ഓഫീസാണ് പാർലമെന്‍റിലെ പ്രധാന ഭാഗം. എന്നാൽ ബിജെപി സർക്കാരിന്‍റെ ധാർഷ്ട്യം പാർലമെന്‍ററി സംവിധാനത്തെ നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. പുതിയ പാർലമെന്‍റ് മന്ദിരം ഉദ്ഘാടനം ചെയ്യാനുള്ള രാഷ്ട്രപതിയുടെ അവകാശത്തെ നിഷേധിക്കുന്നത് എന്തുകൊണ്ടാണെന്ന് അറിയുവാനുള്ള അവകാശം രാജ്യത്തെ 140 കോടി ജനങ്ങൾക്കുണ്ട്. ഇതിന് മറുപടി പറയണമെന്നും കോൺഗ്രസ് അധ്യക്ഷൻ ട്വീറ്റ് ചെയ്തു.

Comments (0)
Add Comment