ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട മല്ലികാർജുന്‍ ഖാർഗെ ഒക്ടോബര്‍ 26ന് ഔദ്യോഗികമായി ചുമതലയേല്‍ക്കും. ഉള്‍പ്പാർട്ടി ജനാധിപത്യത്തിന്‍റെ സൗന്ദര്യം ഉദ്ഘോഷിക്കപ്പെട്ട തെരഞ്ഞെടുപ്പില്‍ 7897 വോട്ടുകള്‍ക്കാണ് ഖാർഗെയുടെ വിജയം. ഖാര്‍ഗെയ്ക്കൊപ്പം മത്സരിച്ച ശശി തരൂര്‍ 1072 വോട്ടുകളും നേടി. ആകെ 9385 വോട്ടർമാരാണ് ഉണ്ടായിരുന്നത്. ഇതില്‍ 416 എണ്ണം അസാധുവായി.