പ്രഖ്യാപനങ്ങൾ ഒന്നും നടപ്പാക്കിയിട്ടില്ല; നരേന്ദ്രമോദിയെ പരിഹസിച്ച് മല്ലികാർജുൻ ഖാർഗെ

Sunday, December 31, 2023

നരേന്ദ്രമോദിയെ പരിഹസിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. 2023ന്‍റെ അവസാന ദിവസമാണ് ഇന്ന്. കഴിഞ്ഞവർഷം താങ്കൾ പ്രഖ്യാപിച്ച പ്രഖ്യാപനങ്ങൾ ഒന്നും നടപ്പാക്കിയിട്ടില്ല. കർഷകരുടെ വരുമാനം ഇരട്ടിയാക്കും എന്ന് പറഞ്ഞിരുന്നു. കൂടാതെ  എല്ലാ വീടുകളിലും ഇലക്ട്രിസിറ്റി എത്തിക്കുമെന്നും സമ്പദ്ഘടന അഞ്ച് ട്രില്യൺ ഡോളറിൽ എത്തിക്കുമെന്നും പറഞ്ഞിരുന്നു. എന്നാല്‍ ഇതൊന്നും നടപ്പാക്കിയിട്ടില്ല. എല്ലാ ഇന്ത്യക്കാരെയും ബി ജെ പി പറ്റിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.