മോദി ഭരണത്തിന്‍ കീഴില്‍ സാധാരണക്കാര്‍ ദുരിതമനുഭവിക്കുന്നു; രാജ്യത്ത് ഭയാനകമായ അവസ്ഥയെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ

Jaihind Webdesk
Sunday, February 4, 2024

നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. രാജ്യത്ത് ഭയാനകമായ അവസ്ഥയെന്ന് ഖാര്‍ഗെ. ഫെഡറലിസത്തെ മോദി സര്‍ക്കാര്‍ തകര്‍ക്കുന്നു.  തൃശൂര്‍ തെക്കിന്‍ക്കാട് മൈതാനിയില്‍ നടക്കുന്ന മഹാജനസഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മോദി സംസ്ഥാനങ്ങളെ ഞെരുക്കുന്നുവെന്നും മോദി ഭരണത്തിന്‍ കീഴില്‍ സാധാരണക്കാര്‍ ദുരിതമനുഭവിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീകളും ദലിത് പിന്നാക്കവിഭാഗങ്ങളും കടുത്ത അനീതി നേരിടുന്നു. മണിപ്പൂരിലെ അതിക്രമങ്ങളെ മോദി സര്‍ക്കാര്‍ കാഴ്ചക്കാരെ പോലെ നോക്കി നിന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്വകാര്യമേഖലയെ മോദി പരിലാളിക്കുന്നുവെന്നും പൊതുമേഖലയെ അവഗണിക്കുന്നുവെന്നും അദ്ദേഹം വിമര്‍ശിച്ചു. അതേസമയം കേരളത്തിന് അനുകൂലമായ നയരൂപീകരണമാണ് കോണ്‍ഗ്രസ് പദ്ധതിയിടുന്നതെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു.