ആശാ സമരത്തിന് പിന്തുണയുമായി കലാമണ്ഡലം ചാന്‍സലര്‍ മല്ലിക സാരാഭായി. തൃശൂരില്‍ ആശമാര്‍ക്ക് പ്രതിഷേധ ഓണറേറിയം വിതരണം ചെയ്യുന്ന പരിപാടി ഇന്നുച്ചയ്ക്ക് മല്ലിക സാരാഭായി ഓണ്‍ലൈനില്‍ ഉദ്ഘാടനം ചെയ്യ്തു. മല്ലിക സാരാഭായിയെ പിന്തിരിപ്പിക്കാന്‍ സര്‍ക്കാര്‍ നീക്കം നടത്തിയിരുന്നു.
കലാമണ്ഡലം ചാന്‍സലര്‍ മല്ലിക സാരാഭായിക്ക് അഭിപ്രായവിലക്ക് സര്‍ക്കാര്‍ നല്‍കിയിരുന്നു. ആശാസമരത്തെ പിന്തുണച്ച് പ്രതികരിക്കരുതെന്നായിരുന്നു നിര്‍ദേശം. ആശമാരെ പിന്തുണയ്ക്കുന്ന പരിപാടി ഉദ്ഘാടനം ചെയ്യാനിരിക്കെയാണ് മല്ലികയ്ക്ക് വിലക്ക് ലഭിച്ചത്. ഇതിനെതിരെ തന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ അതൃപ്തി പരസ്യമാക്കിയിരിക്കുകയാണ് മല്ലികാ സാരാഭായി. അഭിപ്രായം പറയുന്നത് തന്റെ ശീലമാണെന്നും അതിലൂടെ താന്‍ അല്ലാതാകണോ എന്നും പോസ്റ്റിലൂടെ മല്ലികാ ചോദിച്ചു.