തിരുവനന്തപുരം മലയിന്‍കീഴ് പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് ജയം. കോണ്‍ഗ്രസിലെ എസ് രാധാകൃഷ്ണന്‍ നായരാണ് പുതിയ പ്രസിഡന്റ്. 20 അംഗപഞ്ചായത്തില്‍ വോട്ടിങ് കഴിഞ്ഞപ്പോള്‍ എല്‍.ഡി.എഫും യു.ഡി.എഫും തുല്യനിലയിലായി. ബി.ജെ.പിയില്‍ ഒരംഗം വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുകയും മറ്റൊരംഗം വോട്ട് അസാധുവാക്കുകയും ചെയ്തു. എന്നാല്‍ ഒരു ബാലറ്റ് പേപ്പറില്‍ ആരോ ഒപ്പിട്ടില്ലെന്ന് ആരോപിച്ച് യു.ഡി.എഫ് എഴുന്നേറ്റു. പരിശോധനയില്‍ എല്‍.ഡി.എഫിലെ എസ് ചന്ദ്രന്‍നായര്‍ക്ക് ശ്രീകല ചെയ്ത വോട്ട് അസാധുവാണെന്ന് പ്രഖ്യാപിച്ചു. ഇതോടെ യു.ഡി.എഫിലെ എസ് രാധാകൃഷ്ന്‍ നായര്‍ വിജയിച്ചതായി പ്രഖ്യാപിച്ചു. എല്‍ ഡി എഫ് പ്രസിഡന്റ് സ്ഥാനാര്‍ഥി എല്‍.ജെ.ഡിയുടെ എസ് ചന്ദ്രന്‍നായര്‍ക്ക് അവിശ്വാസ പ്രമേയത്തിലൂടെയാണ് സ്ഥാനം നഷ്ടമായത്. ഇതിനെതുടര്‍ന്നാണ് വീണ്ടും പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടന്നത്.