നിര്‍ബന്ധിത മതപരിവര്‍ത്തനം: ഉത്തര്‍പ്രദേശില്‍ മലയാളി പാസ്റ്റര്‍ അറസ്റ്റില്‍

Jaihind News Bureau
Monday, February 23, 2026

 

ലഖ്നൗ: നിര്‍ബന്ധിത മതപരിവര്‍ത്തനം ആരോപിച്ച് ഉത്തര്‍പ്രദേശില്‍ മലയാളി പാസ്റ്ററെ പോലീസ് അറസ്റ്റ് ചെയ്തു. യുപിയിലെ സിക്കന്തര്‍പൂരില്‍ ശുശ്രൂഷ നടത്തിവന്നിരുന്ന പാസ്റ്റര്‍ ജോസ് തോമസാണ് പിടിയിലായത്. ഉത്തര്‍പ്രദേശിലെ കര്‍ശനമായ മതപരിവര്‍ത്തന നിരോധന നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

ആളുകള്‍ക്ക് പണവും ജോലിയും വാഗ്ദാനം ചെയ്ത് പ്രലോഭിപ്പിച്ച് മതപരിവര്‍ത്തനത്തിന് പ്രേരിപ്പിച്ചു എന്നതാണ് പ്രധാന ആരോപണം. കൂടാതെ, മതപരമായ ചടങ്ങുകള്‍ക്കിടെ ഹിന്ദു ദൈവങ്ങളെ ആക്ഷേപിക്കുന്ന രീതിയില്‍ സംസാരിച്ചതായും പരാതിയിലുണ്ട്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.