അഫ്ഗാനില്‍ കുടുങ്ങിയ മലയാളി കന്യാസ്ത്രീ താജിക്കിസ്ഥാനിലെത്തി

Jaihind Webdesk
Monday, August 23, 2021

ന്യൂഡൽഹി: അഫ്ഗാനിസ്താനില്‍ കുടുങ്ങിയ മലയാളി കന്യാസ്ത്രീ താജിക്കിസ്ഥാനിലെത്തി. അഫ്ഗാനിസ്താനിൽ അധ്യാപികയായി സേവനമനുഷ്ഠിച്ചിരുന്ന കാസർകോട് സ്വദേശി സിസ്റ്റർ തെരേസ് ക്രാസ്തയുമായുള്ള വിമാനമാണ് താജിക്കിസ്ഥാനിൽ ഇറങ്ങിയത്.

അമേരിക്കൻ യുദ്ധ വിമാനത്തിലാണ് സിസ്റ്റർ താജിക്കിസ്ഥാനിലെത്തിയത്. താജിക്കിസ്ഥാനിൽനിന്ന് പ്രത്യേക വിമാനത്തിൽ ഇവരെ ഇന്ത്യയിലേക്ക് എത്തിക്കും എന്നാണ് വിവരം. കാബൂളിലെ ശാരീരിക മാനസിക വൈകല്യമുള്ള കുട്ടികള്‍ക്കായുള്ള പി.ബി.കെ. ഇറ്റാലിയാന പകല്‍ പരിപാലന കേന്ദ്രത്തില്‍ അധ്യാപികയാണ് സിസ്റ്റര്‍. 30 കുട്ടികളുള്ള കേന്ദ്രത്തില്‍ പാകിസ്താനില്‍ നിന്നുള്ള ഒരു കന്യാസ്ത്രീയും സിസ്റ്റര്‍ക്കൊപ്പമുണ്ട്.