മലയാളി മാധ്യമപ്രവര്‍ത്തക ഹൈദരബാദില്‍ കാറപകടത്തില്‍ മരിച്ചു

Saturday, November 19, 2022

ഹൈദരാബാദ്:  മലയാളി മാധ്യമ പ്രവര്‍ത്തക  വാഹനാപകടത്തില്‍ മരിച്ചു. തൃശൂര്‍ പടിയൂര്‍ സ്വദേശിനി നിവേദിത സൂരജ് ആണ് മരിച്ചത്. ഇടിവി ഭാരതിലെ  കണ്ടന്‍റ്  എഡിറ്ററായിരുന്നു. ഹൈദരാബാദ് ഹയാത്ത് നഗറിന് സമീപത്തെ ഭാഗ്യലതയിലായിരുന്നു അപകടം.  രാവിലെ അഞ്ച് മണിയോടെ  ഓഫിസിലേക്ക് പോകാനായി റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ചാണ് അപകടം.   ഒപ്പമുണ്ടായിരുന്ന മഹാരാഷ്ട്ര സ്വദേശിനിയായ മാധ്യമ പ്രവര്‍ത്തക സോനാലി ചാവേരിക്ക് ഗുരുതരമായി പരിക്കേറ്റു. സോനാലി ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ ചികില്‍ത്സയിലാണ്.അപകടത്തിന് പിന്നാലെ കാറിന്‍റെ ഡ്രൈവര്‍ ഓടിരക്ഷപ്പെട്ടു. ഹയാത്ത് നഗര്‍ പൊലീസ് സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

പടിയൂര്‍ വിരുത്തിപ്പറമ്പില്‍ വീട്ടില്‍ സൂരജിന്‍റെയും ബിന്ദുവിന്‍റെയും മകളാണ് നിവേദിത, ശിവപ്രസാദ് സഹോദരനാണ്. റിപ്പോര്‍ട്ടര്‍ ടിവിയുടെ തൃശൂര്‍ ബ്യൂറോയിലും ജോലി ചെയ്തിരുന്നു. സംസ്‌കാരം ഞായറാഴ്ച രാവിലെ ഒന്‍പതരയോടെ വീട്ടുവളപ്പില്‍ നടക്കും.