ഇംഗ്ലീഷ് സിനിമയിൽ ഒരു പുതിയ മലയാളി സാന്നിധ്യം കടന്നു വരികയാണ്. താമരശ്ശേരി സ്വദേശിയായ അഭിലാഷ് മാത്യുവും ജനനി റസിയയും ചേർന്ന് ഒരുക്കുന്ന ഡിസ്‌ഗൈസ് എന്ന ഇംഗ്ലീഷ് സിനിമയുടെ ‘ലിമോ ടിന്‍റ് ‘ എന്ന പാട്ട് റിലീസ് ചെയ്തിരിക്കുകയാണ്. ചുരുങ്ങിയ സമയം കൊണ്ടു തന്നെ പാട്ട് ഏറെ ശ്രദ്ധ നേടുകയാണ്. മലയാളിയായ അഭിലാഷ് മാത്യൂവിന്‍റെ ആദ്യത്തെ സ്വതന്ത്ര ഫീച്ചർ സിനിമയായ ഡിസ്‌ഗൈസ് റിലീസിംഗ് ഒരുക്കങ്ങളിലാണ്.
ഫ്രെയിം പ്രൊഡക്ഷന്‍റെ സഹസ്ഥാപകരായ അഭിലാഷ് മാത്യൂവും റസിയയും ഇരുവരുമാണ് സിനിമയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്. സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത് സംവിധായകരിൽ ഒരാളായ ജനനി റസിയയാണ്. മലയാളിയ അഭിലാഷ് മാത്യു തന്നെയാണ് തന്‍റെ സിനിമയുടെ ഛായഗ്രഹണവും എഡിറ്റിംഗും നിർവഹിച്ചിരിക്കുന്നത്. സിനിമയുടെ വിഎഫ്എക്സ്, കളർ ഗ്രേഡിംഗ് നിർവഹിച്ചിരിക്കുന്നത് തോട്ട് പോയിന്‍റിന് (Thoughtpoint) വേണ്ടി ശ്രീരാജ് രാജനാണ്.
കനേഡിയൻ താറാവുകൾ, ഫാലെൻ തുടങ്ങിയ ഹ്രസ്വ ചിത്രങ്ങൾ അഭിലാഷ് മാത്യുവിന്‍റെ സംവിധാനത്തിൽ പുറത്തുവന്നിട്ടുണ്ട്. റസിയ അഭിലാഷ് മാത്യു സൗഹൃദത്തിൽ പുറത്തിറങ്ങിയ ഡയമട്രിക് എന്ന ഹ്രസ്വ ചിത്രവും ഏറെ പ്രേക്ഷക പ്രശംസയും പുരസ്കാരങ്ങളും ഫെസ്റ്റിവൽ വേദികളും സ്വന്തമാക്കി മുന്നേറുകയാണ്. ഇരുവരുടെയും കൂട്ടുകെട്ടിൽ ഒരുങ്ങുന്ന പുതിയ ഫീച്ചർ സിനിമയാണ് ഡിസ്‌ഗൈസ്.