ദാവൂദ് ഇബ്രാഹിമിന്‍റെ കൂട്ടാളിയായ മലയാളി പിടിയിൽ

Jaihind News Bureau
Sunday, December 27, 2020

ന്യൂഡല്‍ഹി : ദാവൂദ് ഇബ്രാഹിമിന്‍റെ കൂട്ടാളിയായ മലയാളി പിടിയിൽ. 24 വർഷമായി ഒളിവിൽ കഴിഞ്ഞിരുന്ന അബ്‌ദുൾ മജീദ് കുട്ടിയാണ് പിടിയിലായത്. 1997 ൽ ഗുജറാത്തിലേക്ക് സ്ഫോടക വസ്‌തുക്കൾ അയച്ചത് ഉൾപ്പെടെ നിരവധി കേസുകളില്‍ പ്രതിയാണ് ഇയാൾ. ഗുജറാത്തിലും മഹാരാഷ്ട്രയിലും റിപ്പബ്ലിക് ദിനത്തിൽ സ്ഫോടനം നടത്താൻ ലക്ഷ്യമിട്ടായിരുന്നു സ്ഫോടക വസ്തുക്കൾ അയച്ചത്. തീവ്രവാദ വിരുദ്ധ സേനയാണ് അബ്‌ദുൾ മജീദ് കുട്ടിയെ പിടികൂടിയത്. ജാർഖണ്ഡിലെ ജംഷഡ്പുരിലാണ് ഇയാൾ ഒളിവിൽ കഴിഞ്ഞിരുന്നത്.