കന്നടമണ്ണിലെ മലയാളി താരങ്ങള്‍; അഭിനന്ദിച്ച് സുര്‍ജേവാല

Jaihind Webdesk
Saturday, May 20, 2023

 

ന്യൂഡൽഹി : കര്‍ണാടക തിരഞ്ഞെടുപ്പില്‍ സജീവ പ്രചാരണ പരിപാടികളിലുണ്ടായ കേരളത്തിലുള്ള നേതാക്കളെ അഭിനന്ദിച്ച് കര്‍ണാടകയുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി രണ്‍ദീപ് സിംഗ് സുര്‍ജേവാല. എംഎല്‍എമാരായ പി.സി.വിഷ്ണുനാഥ്, റോജി എം.ജോണ്‍ എന്നിവരുടെ പേരെടുത്തു പറഞ്ഞ് ഇവരോടൊപ്പമുള്ള ചിത്രം സഹിതമാണ് രൺദീപ് സുർജേവാല ട്വീറ്റ് ചെയ്തത്. യുവ നേതാക്കളുടെ കഠിനാധ്വാനവും പരിശ്രമത്തിന്‍റെയും ഫലമാണ് ഈ തിരഞ്ഞെടുപ്പ് വിജയമെന്ന് അദ്ദേഹം പറഞ്ഞു.

‘വിജയത്തിനായുള്ള അടങ്ങാത്ത ദാഹവും അഭിനിവേശവും കൊണ്ട് കർണാടകയിൽ കഠിനാധ്വാനം ചെയ്ത് ഫലം കൊയ്ത കോൺഗ്രസിന്റെ യഥാർഥ ടീമാണ് വിജയികൾ. ദിവസവും അധ്വാനിച്ച, എന്നും ഒന്നിച്ചുനിന്ന, സമാനതകളില്ലാത്ത പ്രതിബദ്ധതയുള്ള യുവാക്കൾ. ശ്രീധർ ബാബു, അഭിഷേക് ദത്ത്, റോജി ജോൺ, വിഷ്ണുനാഥ്, മയൂര എന്നിവർക്ക് അഭിനന്ദനങ്ങൾ. നിങ്ങളെയോർത്ത് അഭിമാനം മാത്രം’ – സുർജേവാല ട്വീറ്റ് ചെയ്തു.