“കര്‍ണാടക സര്‍ക്കാര്‍ അഴിമതിയില്‍ മുങ്ങിക്കുളിച്ചിരിക്കുന്നു”; രമേശ് ചെന്നിത്തല; ബെംഗളരുവിൽ തെരഞ്ഞടുപ്പ് പ്രചാരണം കൊഴിപ്പിച്ച് മലയാളി താര പ്രചാരകര്‍

Jaihind Webdesk
Wednesday, April 26, 2023

ബംഗളുരൂ: കർണാടക നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണം ശക്തമാകുമ്പോൾ പാർട്ടിയുടെ താര പ്രചാരകനായ രമേശ് ചെന്നിത്തല ബെംഗളരുവിൽ തെരഞ്ഞടുപ്പ് പ്രചാരണം തുടങ്ങി. കര്‍ണാടകയില്‍ അഴിമതിയില്‍ മുങ്ങിക്കുളിച്ചിരിക്കുന്ന സര്‍ക്കാരാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.  ബെന്നി ബെഹ്നാന്‍ എംപി എഐസിസി മൈനൊരിറ്റി കോർഡിനേറ്റർ ബ്രിജേഷ് എന്നിവരും പ്രചാരണത്തില്‍ പങ്കെടുത്തു. കെ ആർ പുരം നിയമസഭ മണ്ഡലത്തിലെ സ്ഥാനാർഥിയായ ഡികെ മോഹൻ ബാബു പ്രചാരണ പരിപാടികളിലാണ് മലയാളി താര പ്രചാരകര്‍ പങ്കെടുത്തത്. വാഹന പ്രചരണത്തിലും മലയാളി സമാജം കുടുംബ യോഗങ്ങളിലും ഇവര്‍ പങ്കടുത്തു.
മലയാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന കെ ആര്‍ പുരം പ്രദേശങ്ങളില്‍ മലയാളി താര പ്രചാരകര്‍ക്ക് വന്‍ വരവേല്‍പ്പാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.
രണ്ടാം തീയതി മംഗളുരുവിലും തുടര്‍ന്ന് തെരഞ്ഞടുപ്പ് പ്രചരണം തീയതി അവസാനിക്കുന്നത് വരെ രമേശ് ചെന്നിത്തല കർണ്ണാടകത്തിൽ ഉണ്ടായിരിക്കും.