തിരുവനന്തപുരം: ഡോ . ശശി തരൂരിന് പിന്തുണയും ആദരവുമായി മലയാള സാഹിത്യ ലോകം. പരിപാടിയില്‍ 125 സാഹിത്യകാരന്മാർ ഒത്തുചേർന്നു. വിശ്വസാഹിത്യകാരൻ കൂടിയായ ഡോ ശശി തരൂരിന് പിന്തുണയർപ്പിച്ച സാഹിത്യ കൂട്ടായ്മ ടി പദ്മനാഭൻ ഉദ്ഘാടനം ചെയ്തു.
മലയാള സാഹിത്യ ലോകത്തിന്‍റെ പിന്തുണയും ആദരവും ഡോ. ശശി തരൂരിന് പകർന്നാണ് 125 സാഹിത്യകാരന്മാർ തിരുവനന്തപുരത്ത് ഒത്തുചേർന്നത്. വിശ്വസാഹിത്യത്തിൽ കൈയ്യൊപ്പ് ചാർത്തിയ ഡോ.ശശി തരൂരിനുള്ള വിലപ്പെട്ട ആദരവായി ഈ സാഹിത്യ കൂട്ടായ്മ മാറി. തരൂരിനെ പിന്തുണച്ചു ഒത്തുകൂടിയ എഴുത്തുകാരുടെ സർഗ്ഗസംഗമം സാഹിത്യകാരൻ ടി പദ്മനാഭൻ ഉദ്ഘാടനം ചെയ്തു. സ്വതസിദ്ധമായ ശൈലിയിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളെ വിമർശിച്ച ടി. പത്മനാഭൻ അനന്തപുരിയുടെ വികസന സ്വപ്നങ്ങൾക്കു കരുത്തു പകരുന്ന തരൂർ ശൈലികളെ എടുത്തു കാട്ടി.
സാഹിത്യ ലോകം അർപ്പിച്ച പിൻന്തുണയ്ക്കും ആദരവിനും നന്ദി പറഞ്ഞ ശശി തരൂർ ജനാധിപത്യവും ഭരണഘടനയും തകർക്കുന്ന സംഘപരിവാർ അജണ്ടയ്ക്കെതിരെ കൂട്ടായ്മകൾ ഉയരേണ്ട ആവശ്യതകൾ ചൂണ്ടിക്കാട്ടി. നെഹ്‌റു സെന്‍ററിന്‍റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സാഹിത്യ കൂട്ടായ്മയിൽ എം എം ഹസ്സൻ അധ്യക്ഷത വഹിച്ചു. കൂട്ടായ്മയിൽ പങ്കുചേർന്ന 125 സാഹിത്യകാരന്മാരും തങ്ങളുടെ സ്വന്തം കൃതികൾ ശശി തരൂരിന് സ്നേഹോപഹാരമായി നൽകിയാണ് പിൻന്തുണ അർപ്പിച്ചത്.