മലപ്പുറം കോഴിപ്പുറത്തെ സ്‌കൂളിൽ ഭക്ഷ്യവിഷബാധ; ചികിത്സ തേടിയവരുടെ എണ്ണം 60 ആയി

Jaihind Webdesk
Sunday, June 23, 2024

 

മലപ്പുറം: പള്ളിക്കൽ കോഴിപ്പുറത്ത് സ്കൂൾ വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ. വയറിളക്കം, പനി, ചർദ്ദി എന്നിവ അനുഭവപ്പട്ടതിനെ തുടർന്ന് വിവിധ ആശുപത്രികളിലായി നിരവധി വിദ്യാർത്ഥികൾ ചികിത്സ തേടി. കോഴിപ്പുറം എഎംഎൽ പി സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. സംഭവത്തിൽ ചികിത്സ തേടിയ കുട്ടികളുടെ ആകെ എണ്ണം 60 ആയി. സ്കൂളിന്‍റെ സമീപത്തായുള്ള സ്വകാര്യ മെഡിക്കൽ ക്ലിനിക്കിൽ മാത്രം 23 പേരാണ് ചികിത്സ തേടിയെത്തിയത്. ശനിയാഴ്ച ഉച്ചയ്ക്ക് സ്കൂളിൽ വിളമ്പിയ കറിയിൽ നിന്നാണ് ഭക്ഷ്യവിഷബാധയേറ്റതെന്നാണ് സൂചന.