
മലപ്പുറം ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ കയ്യാങ്കളി. എച്ച് എസ് എസ് മൈം മത്സരത്തില്‍ മത്സരാര്‍ത്ഥികളും സംഘാടകരും തമ്മിലായിരുന്നു കയ്യാങ്കളി. വിധികര്‍ത്താക്കളെ ചൊല്ലിയായിരുന്നു മല്‍സരാര്‍ത്ഥികളും അധ്യപകരും തര്‍ക്കവും പ്രതിഷേധവുമുയര്‍ത്തിയത്.
പ്രതിഷേധത്തെ തുടര്‍ന്ന് വിധികര്‍ത്താക്കളെ പൊലീസ് എത്തി മാറ്റി. ഇന്നലെ രാത്രി നടന്ന മത്സരത്തിനിടെ ആയിരുന്നു കയ്യാങ്കളി. വണ്ടൂരില്‍ നടക്കുന്ന ജില്ലാ കലോത്സവ വേദിയിലായിരുന്നു സംഭവം. നിലവിലെ കലോത്സവത്തില്‍ മഴയും കാറ്റും കാരണം ഊട്ടുപുര പന്തല്‍ തകരുകയും ചില സ്റ്റേജ് മത്സരങ്ങള്‍ മാറ്റിവെക്കുകയും ചെയ്തിരുന്നു.