മലപ്പുറത്തെ അപമാനിച്ച പ്രസ്താവന പിൻവലിച്ച് മുഖ്യമന്ത്രി മാപ്പ് പറയണം: വി.എസ്. ജോയ്

Monday, September 30, 2024

 

മലപ്പുറം: ജില്ലയെ അപമാനിച്ചു പ്രസ്താവന നടത്തിയ മുഖ്യമന്ത്രി, പ്രസ്താവന പിൻവലിച്ചു മാപ്പ് പറയണമെന്ന് മലപ്പുറം ഡിസിസി പ്രസിഡന്‍റ് വി.എസ് ജോയ്. മലപ്പുറത്തെ “ക്രിമിനൽപ്പുറം*” ആക്കാനുള്ള ശ്രമം സുജിത് ദാസ് ഉൾപ്പെടെ ഉള്ള പോലീസ് ഉദ്യോഗസ്ഥർ നടത്തിയത് മുഖ്യമന്ത്രിയുടെ നേരിട്ടുള്ള നിർദേശ പ്രകാരമാണെന്ന് തെളിഞ്ഞിരിക്കുകയാണ്. മോദി പ്രീണനത്തിന് വേണ്ടി എത്ര തരം താഴാനും മുഖ്യമന്ത്രി ക്ക് മടിയില്ല എന്ന് തെളിയിക്കുന്നതാണ് അദ്ദേഹം നടത്തിയ മലപ്പുറം വിരുദ്ധ പ്രസ്താവന സൂചിപ്പിക്കുന്നത്.  മോദിയുടെ വാക്കും അമിത് ഷായുടെ നാക്കും കടമെടുത്തു പിണറായി നടത്തിയ പ്രസ്താവന അദ്ദേഹം വഹിക്കുന്ന പദവിക്ക് യോജിക്കുന്നതല്ലെന്നും വി.എസ് ജോയ്  പറഞ്ഞു.