ഇനി വിട പറയാം… ഗാനത്തിൻറെ മേക്കിങ് വീഡിയോ

Jaihind Webdesk
Friday, February 15, 2019

മഞ്ജിമ മോഹൻ നായികയായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് സംസം. ചിത്രത്തിലെ പുതിയ ഗാനത്തിൻറെ മേക്കിങ് വീഡിയോ പുറത്തുവിട്ടു. ‘ഇനി വിട പറയാം എന്നുതുടങ്ങുന്ന ഗാനത്തിൻറെ ലിറിക്കൽ വീഡിയോയാണ് പുറത്തിറങ്ങിയത്. റഫീഖ് അഹമ്മദ് എഴുതിയ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് അമിത് ത്രിവേദിയാണ്. ഗാനം ആലപിച്ചിരിക്കുന്നത് ഗൗരി ലക്ഷ്മിയും, സത്യ പ്രകാശുമാണ്.ക്യൂൻ’ എന്ന ഹിന്ദി ചിത്രത്തിന്റെ റീമേക്ക് ആണ് ചിത്രം. സണ്ണി വെയ്‌നാണ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.