പത്തനംതിട്ട :ശബരിമലയില്‍ മകരജ്യോതി തെളിഞ്ഞു. ദീപാരാധനയ്ക്ക് ശേഷമാണ് മകരജ്യോതി തെളിഞ്ഞത്. തിരുവാഭരണ വിഭൂഷിതനായ അയ്യപ്പ സ്വാമിയെ കാണാന്‍ ലക്ഷ കണക്കിന് ഭക്തജനങ്ങളാണ് ശബരിമലയില്‍ എത്തിയത്.അയ്യപ്പന് ചാര്‍ത്താനുളള തിരുവാഭരണ ഘോഷയാത്ര മകരജ്യോതി തെളിയുന്നതിന് മുമ്പാണ് സന്നിധാനത്ത് എത്തിയത്. തന്ത്രിയും മേല്‍ശാന്തിയും ചേര്‍ന്ന് തിരുവാഭരണം ഏറ്റുവാങ്ങിയ ശേഷം അയ്യപ്പന് ചാര്‍ത്തി.തുടര്‍ന്ന് നടയടച്ച് ദീപാരാധന നടന്നു.
ജനുവരി 19 വരെ ഭക്തര്‍ക്ക് ദര്‍ശനം അനുവദിക്കും.ജനുവരി 20 ന് നട അടക്കും.മകരജ്യോതി ദര്‍ശനത്തിന് പ്രത്യേക സ്‌പോട്ടുകള്‍ നിലക്കലിലും പമ്പയിലും സന്നിധാനത്തും പൊലീസും ദേവസ്വം ബോര്‍ഡും അനുവദിച്ചിരുന്നു.